അലനല്ലൂര്‍: മുസ്ലിം ലീഗ് എടത്തനാട്ടുകര മേഖലാ കമ്മിറ്റിയുടെ സംഘടന ശാക്തീക രണ ക്യാമ്പയിന് ‘ഹരിത സഭ 2023’ തുടക്കമായി. ജൂലൈ ഒന്ന് മുതല്‍ 30 വരെ ഒരുമാ സക്കാലം നടക്കുന്ന ക്യാമ്പയിന്റ ഭാഗമായി വാര്‍ഡ് തല സംഗമങ്ങള്‍, വിദ്യാര്‍ത്ഥി സംഗമം, യൂത്ത് മീറ്റ്, വനിത സംഗമം എന്നിവ നടക്കും. ക്യാമ്പയിന് തുടക്കം കുറിച്ച് ചളവയില്‍ വെച്ച് നടന്ന കുഞ്ഞുക്കുളം വാര്‍ഡ് സംഗമം മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.ടി ഹംസപ്പ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് അബ്ദുല്‍ റഷീദ് ചതുരാല അധ്യക്ഷത വഹിച്ചു. മേഖല പ്രസിഡന്റ് പി.ഷാനവാസ്, ജനറല്‍ സെക്രട്ടറി കരീം പടുകുണ്ടില്‍, ട്രഷര്‍ ടി.പി മന്‍സൂര്‍, ഭാരവാഹികളായ അബ്ദു മാസ്റ്റര്‍ മറ്റത്തൂര്‍, അക്ബറലി പാറോക്കോട്ട്, പി.സുല്‍ഫിക്കര്‍ അലി, എ.പി ഷിഹാബ്, സൈതാലി, മൂസ പുലയക്കളത്തില്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!