അലനല്ലൂർ: ബൈക്ക് ഓട്ടോയിൽ തട്ടി മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. ബൈക്ക് യാ ത്രക്കാരായ ചിരട്ടക്കുളം സ്വദേശി ആലുങ്ങൽ മുജീബിൻ്റെ മകൻ ശിബിലി (18), വാക്കി യപറമ്പൻ സലാമിൻ്റെ മകൻ നിസാം (18) എന്നിവർക്കാണ് പരിക്കേറ്റത്. എടത്തനാട്ടുകര വട്ടമണ്ണപ്പുറം പെട്രോൾ പമ്പിനു സമീപം ബുധനാഴ്ച വൈകുന്നേരം 4:15 ഓടെയാണ് അപകടമുണ്ടായത്. ഓട്ടോയിൽ തട്ടിയ ബൈക്ക് രണ്ട് കാറുകളിലും തട്ടി. തലക്ക് പരിക്കേറ്റ ശിബിലി വട്ടമ്പലത്തെ മദർകെയർ ആശുപത്രിയിൽ ചികിത്സയിലാണ്. കയ്യിനും കാലിനും പൊട്ടലേറ്റ നിസാമിനെ മദർകെയർ ആശുപത്രിയിലും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!