അഗളി: ശക്തമായ മഴയില്‍ അട്ടപ്പാടി ചുരം നാലാം വളവില്‍ ഉണങ്ങിയ മരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. യാത്രക്കാര്‍ വിവരമറിയിച്ച പ്രകാരം മണ്ണാര്‍ക്കാട് നിന്നും അഗ്നിരക്ഷാ സേന യെത്തി മരം മുറിച്ച് നീക്കി ഗതാഗതം പുന:സ്ഥാപിച്ചു.ഫയര്‍ സ്റ്റേഷന്‍ അസിസ്റ്റന്റ് എ. കെ.ഗോവിന്ദന്‍കുട്ടി, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ സതീഷ് കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍മാരായ രാഗില്‍, ടി.ടി.സന്ദീപ്, എം.ഷജിത്, എം.എസ്. ഷബീര്‍, രമേഷ്, നിഷാദ്, ഹോം ഗാര്‍ഡ് അന്‍സല്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് മരം മുറിച്ച് നീക്കിയത്.