മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തിലെ സ്ഥിരം സമിതികളില്‍ നിന്നും യു. ഡി.എഫ് അംഗങ്ങളുടെ കൂട്ടരാജി. അഞ്ച് കോണ്‍ഗ്രസ് അംഗങ്ങളും രണ്ട് മുസ്ലീം ലീഗ് അംഗങ്ങളുമാണ് സ്ഥിരം സമിതി അംഗത്വത്തില്‍ നിന്നും രാജിവച്ചത്. രാജിക്കത്ത് ഇന്നലെ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് കൈമാറി. യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണിത്. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനവും അം ഗത്വവുമാണ് കോണ്‍ഗ്രസ് അംഗമായ എം.പി പ്രിയ രാജിവെച്ചത്. മറ്റ് അംഗങ്ങളായ പി.രാജന്‍, ദിവ്യ രാമദാസ്, സ്മിത ജോസഫ് എന്നിവര്‍ ധനകാര്യ സ്ഥിരം സമിതി അംഗ ത്വവും റീന സുബ്രഹ്മണ്യന്‍ മുസ്ലിം ലീഗിലെ സി.ടി അലി എന്നിവര്‍ ആരോഗ്യ വിദ്യാ ഭ്യാസ സ്ഥിരം സമിതിയില്‍ നിന്നും കെ.സതീഷ് വികസനകാര്യ സ്ഥിരം സമിതിയില്‍ നിന്നുമാണ് അംഗത്വം രാജിവച്ചത്. വ്യക്തിപരമായ കാരണങ്ങളാല്‍ സ്വമേധയാ രാജി വെച്ചതാണെന്ന് പ്രിയ പറയുന്നു.അതേ സമയം ഭൂരിപക്ഷമില്ലാതെ ഭരിക്കുന്ന എല്‍.ഡി. എഫ് ഭരണസമിതിയുടെ നിലപാടിനോട് യോജിച്ച് പോകാനാകാത്ത സാഹചര്യത്തി ലാണ് അംഗങ്ങളുടെ ഇപ്പോഴത്തെ രാജിയെന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ജോയ് ജോസഫ് പറഞ്ഞു. ആഴ്ചകള്‍ക്ക് മുമ്പ് വിവിധ സ്ഥിരം സമിതികളിലേക്ക് നടന്ന തെര ഞ്ഞെടുപ്പില്‍ യു.ഡി.എഫ്, ബി.ജെ.പി സഹകരണമുണ്ടെന്ന ആരോപണമുയര്‍ന്നിരുന്നു. വികസനകാര്യ സ്ഥിരം സമിതിയിലേക്ക് കോണ്‍ഗ്രസ് അംഗം എം.പി പ്രിയയും ക്ഷേമ കാര്യ സ്ഥിരം സമിതിയിലേക്ക് ബി.ജെ.പി അംഗം ശോഭനയുമാണ് മത്സരിച്ചത്. പരസ്പര സഹകരണ ആരോപണം വിവാദമായതോടെ കോണ്‍ഗ്രസ്, ലീഗ് നേതൃത്വം അന്വേഷ ണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 19 അംഗ ഭരണസമിതിയില്‍ എല്‍.ഡി.എഫ്-9, യു.ഡി.എഫ്-7, ബി.ജെ.പി-3 എന്നിങ്ങനെയാണ് കക്ഷിനില.