കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത്, കുടുംബാരോഗ്യ കേന്ദ്രം എന്നിവ സംയുക്തമായി ഡെ ങ്കിപ്പനിക്കെതിരെ പ്രതിരോധ പ്രവര്‍ത്തനം നടത്തി. കല്ലടി അബ്ദുഹാജി ഹയര്‍ സെക്ക ന്‍ഡറി സ്‌കൂള്‍, കോളജ് ഓഫ് ഏവിയന്‍ സയന്‍സ് ആന്‍ഡ് മാനേജ്‌മെന്റ്എന്‍.എസ്. എസ് വിദ്യാര്‍ഥികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍,ആശ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട ആരോഗ്യ സേന കൊതുക് നശീകരണ പ്രവര്‍ത്തനത്തില്‍ പങ്കാ ളികളായി. കോട്ടോപ്പാടത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പാറയില്‍ മുഹമ്മദാലി അ ധ്യക്ഷനായി. വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ റഫീന മുത്തനിയില്‍, മെമ്പര്‍ കെ.ടി അബ്ദുല്ല പങ്കെടുത്തു.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.കെ ഹബീബത്ത് ക്ലാ സ്സെടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാദിഖ്, ഹബീബ്, ജയശ്രീ എന്നിവര്‍ നേതൃത്വം നല്‍ കി.പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ഡെങ്കിപ്പനിക്കെതിരെ പ്രതിരോധ പ്രവര്‍ത്ത നം നടത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!