അലനല്ലൂര്‍ : വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പാലക്കാട് ജില്ല വിദ്യഭ്യാസ ബോര്‍ഡിന്റെ നേതൃത്വത്തില്‍ മദ്‌റസ വിദ്യാര്‍ത്ഥികള്‍ ക്കായി സംഘടിപ്പിച്ച ജില്ല സര്‍ഗസംഗമത്തിലെ വിജയികളെ ആദരി ക്കുന്നതിനായി എടത്തനാട്ടുകര ദാറുല്‍ ഖുര്‍ആന്‍ അല്‍ഹിക്മ സലഫി മദ്രസ മെറിറ്റ് മോര്‍ണിംഗ് സംഘടിപ്പിച്ചു. മെറിറ്റ് മോര്‍ണിംഗ് വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ പാലക്കാട് ജില്ല സെക്രട്ടറി റിഷാദ് പൂക്കാടഞ്ചേരി ഉദ്ഘാടനം ചെയ്തു. മദ്‌റസ പ്രധാ നാധ്യാപകന്‍ പി.ഷറഫുദ്ദീന്‍ ഷറഫി അധ്യക്ഷത വഹിച്ചു.എന്‍. അലി അക്ബര്‍ സ്വലാഹി, അല്‍ ഹിക്മ അറബിക് കോളേജ് ലക്ചറര്‍ എം.അബ്ദുസലാം, വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈ സേഷന്‍ അലനല്ലൂര്‍ മണ്ഡലം സെക്രട്ടറി കെ.പി.ഷാനിബ് കാര, റൈഹാനത്ത് ടീച്ചര്‍, ഉമ്മുല്‍ ഫസീല സ്വലാഹിയ്യ എന്നിവര്‍ സംസാ രിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!