ഗോവിന്ദാപുരം:പഴനിയില്‍ നിന്നും എറാണകുളം പെരുമ്പാവൂ രിലേക്ക് കാറില്‍ കടത്തി കൊണ്ട് വരികയായിരുന്ന നാല് കിലോ കഞ്ചാവുമായി രണ്ട് പേരെ എക്‌സൈസ് പിടികൂടി.തമിഴ്‌നാട് കേരള അതിര്‍ത്തിയായ ഗോവിന്ദാപുരം ഭാഗത്ത് വെച്ചാണ് കഞ്ചാവ് കടത്ത് പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും ഗോവിന്ദാപുരം ചെക്‌പോസ്റ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടിയത്.എറണാകുളം പെരുമ്പാവൂര്‍ അറക്കപ്പടി വെങ്ങോല ശിഹാബ്,സലാഹുദ്ധീന്‍ എന്നിവരാണ് പിടിയിലായത്.
പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.കഞ്ചാവ് കടത്തി കൊണ്ട് വന്ന കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.കെഎല്‍ പത്ത് എ ഇസഡ് 3944 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള മാരുതി സ്വിഫ്റ്റ് കാറല്‍ രഹസ്യ അറ യുണ്ടാക്കി അതിലാണ് നാല് കിലോ ഉണക്ക കഞ്ചാവ് സൂക്ഷിച്ചി രുന്നത്.പിടിയിലായവര്‍ നിരവധി പോലീസ് കേസുകളില്‍ പ്രതി കളാണെന്ന് എക്‌സൈസ് അറിയിച്ചു.
വാളയാര്‍ വഴി പരിശോധന കര്‍ശനമാക്കിയതിനെ തുടര്‍ന്ന് ഗോവിന്ദാപുരം ഭാഗത്തിലൂടെ കഞ്ചാവ് കടത്ത് നടക്കുന്നുണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് വിവരത്തിന്റെ അടിസ്ഥാന ത്തിലായിരുന്നു പരിശോധന. കാറിന്റെ ഒരു ഭാഗം പൊളിച്ച് ഷീറ്റുകൊണ്ട് രഹസ്യ അറയുണ്ടാക്കി സ്ഥിരമായി പെരുമ്പാവൂര്‍ ഭാഗത്തേക്ക് കഞ്ചാവ് കടത്തിയിരുന്നുവെന്നാണ് എക്‌സൈസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഇതിന് മുമ്പ് രണ്ട് തവണ ഇവര്‍ ചെക് പോസ്റ്റ് വെട്ടിച്ച് കഞ്ചാവ് കടത്തിയിരുന്നു.
മൂന്ന് ദിവസം മുമ്പ് ഇവര്‍ കഞ്ചാവെടുക്കാന്‍ അതിര്‍ത്തി കടന്നാതായി എക്‌സൈസിന് വിവരം ലഭിക്കുകയായിരുന്നു. പഴനിയില്‍ അക്ക എന്ന സ്ത്രീയില്‍ നിന്നും കിലോയ്ക്ക് നാല്‍പ്പതിനായിരം രൂപ നിരക്കിലാണ് കഞ്ചാവ് വാങ്ങി വന്നതെന്ന് പ്രതികള്‍ എക്‌സൈസിന് മൊഴി നല്‍കിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ ഇത് ഇന്റലിജന്‍സ് ബ്യൂറോ പിടികൂടുന്ന രണ്ടാമത്തെ കഞ്ചാവ് കേസാണിത്. നാല് ദിവസം മുമ്പ് രണ്ട് കിലോ കഞ്ചാവുമായി ഒരു ബുള്ളറ്റ് സഹിതം മീനാക്ഷിപുരം ഭാഗത്ത് നിന്നും ഒരാളെ പിടികൂടിയിരുന്നു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ വി അനൂപ്,പ്രസന്നന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ സി.സെന്തില്‍കുമാര്‍, എം.യൂനസ്, ആര്‍.റിനോഷ്,സജിത്ത്,മിനു,രാമചന്ദ്രന്‍ സിവില്‍ ഓഫീസര്‍മാരായ മൂസാപ്പ,രമേശ്,ഡ്രൈവര്‍ സത്താര്‍ എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് കടത്ത് പിടികൂടിയത്. – പോപ്പുലര്‍ ന്യൂസ് പാലക്കാട്-