തച്ചനാട്ടുകര: അണ്ണാന്‍തൊടി എസ്.കെ.എസ്.എസ്.എഫ് ശാഖ കമ്മി റ്റി സംഘടിപ്പിച്ച ‘ഗേറ്റ് വേ ടു എക്‌സാം ‘ മോട്ടിമേഷന്‍ ക്യാമ്പ് ശ്രദ്ധേ യമായി. അണ്ണാന്‍തൊടി മദ്രസയില്‍ നടന്ന ക്യാമ്പില്‍ അമ്പതോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.ശാഖാ പ്രസിഡന്റ് ശിഹാബുദ്ധീന്‍ ഫൈസി പ്രാര്‍ഥന നിര്‍വ്വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് മേഖല ട്രഷറര്‍ സൈനുദ്ധീന്‍ അധ്യക്ഷത വഹിച്ചു. എസ്.എം.എഫ് ജില്ലാ സെക്രട്ടറി സി. അബൂബക്കര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വഖഫ് ബോര്‍ഡ് ട്രൈനറും ട്രെന്റ് ആര്‍.പി യുമായ അബ്ദുറഹ്മാന്‍ മാസ്റ്റര്‍ മരുതൂര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.സി.എം അലി മൗലവി, മഹല്ല് സെക്രട്ടറി കെ.ഹംസപ്പ മാസ്റ്റര്‍ , മദ്രസ സെക്രട്ടറി കരിമ്പനക്കല്‍ ഹംസ, മദ്രസ പ്രസിഡന്റ് എന്‍. ഹംസ, എസ്.കെ.എസ്.എസ്.എഫ് മേഖല സമിതിയംഗം ബഷീര്‍ ബാഖവി, ക്ലസ്റ്റര്‍ ജനറല്‍ സെക്രട്ടറി നാസര്‍ മാസ്റ്റര്‍, വര്‍ക്കിംഗ് സെക്രട്ടറി ബഷീര്‍, ജുനൈസ് കരിമ്പന ക്കല്‍, ശുഹൈബ് ഫൈസി, ജസീം കെ.വി, നിസാമുദ്ധീന്‍, കബീര്‍ അണ്ണാന്‍തൊടി, ശിഹാബ്, അനസ് തുടങ്ങിയവര്‍ സംബന്ധിച്ചു.ശാഖ സെക്രട്ടറി അബ്ദുസ്സലാം ഫൈസി സ്വാഗതവും ട്രഷറര്‍ ഷെരീഫ് കരിമ്പനക്കല്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!