അലനല്ലൂര്‍ : കൊറോണ വൈറസ് വ്യാപനം വഴി ഭീതിതമായ സാഹചര്യത്തിലൂടെ കടന്നു പോകുന്ന വേളയില്‍ സംസ്ഥാനത്ത് കൂടുതല്‍ ഗവേഷണങ്ങളും പഠനവും സാധ്യമാക്കുന്ന ലബോറ ട്ടറികളും അനുബന്ധ സംവിധാനങ്ങളും സജ്ജമാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്ന് വിസ്ഡം യൂത്ത് കൊടിയംകുന്ന് ശാഖ തര്‍ബിയ വിജ്ഞാനവേദി ആവശ്യപ്പെട്ടു.
നിപ്പ, കൊറോണ പോലെയുള്ള ദുരന്തങ്ങളില്‍ സമയോചിതമായി കൃത്യമായ നിര്‍ദ്ദേശങ്ങളോടെ പൊതുജനങ്ങളെ ബോധവല്‍ക്ക രിക്കാന്‍ ശ്രദ്ധിച്ച ആരോഗ്യ വകുപ്പിന്റെ നടപടികള്‍ ശ്ലാഘനീയമാണ്. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അവബോധം നല്‍കുന്നതി നായി സ്‌കൂളുകളില്‍ നടന്ന വീഡിയോ പ്രദര്‍ശനം ഫലപ്രദമായെന്നും സംഗമം’ അഭിപ്രായപ്പെട്ടു.
സമ്മേളനം വിസ്ഡം യൂത്ത് സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം എ. പി മുനവ്വര്‍ സ്വലാഹി ഉദ്ഘാടനം ചെയ്തു. വിസ്ഡം കൊടിയം കുന്ന് ശാഖ സെക്രട്ടറി പി.പി അബ്ദുല്‍ അലി അധ്യക്ഷത വഹിച്ചു.
ശാഖയിലെ ഖുര്‍ആന്‍ ഹദീഥ് ലേര്‍ണിംഗ് സ്‌കൂള്‍ വാര്‍ഷിക പരീക്ഷ വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണം വിസ്ഡം അലനല്ലൂര്‍ മണ്ഡ ലം ട്രഷറര്‍ ഹനീഫ പാലമണ്ണ നിര്‍വഹിച്ചു. ഹംസ ഹാജി, പി.പി നാണിപ്പ, ഹംസ ഓങ്ങല്ലൂര്‍, പി.പി അലി, പി.പി അബുണ്ണി, പി.ഷൗക്ക ത്ത് മൗലവി, സി നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.