അഗളി: തമിഴ്‌നാട് സാഹിത്യ അക്കാദമി മെമ്പറായ കവി നിര്‍മ്മാല്യയുടെ കേരള പഴ ങ്കുടി മക്കള്‍ കവിതൈകള്‍ എന്ന പുസ്തകത്തില്‍ അട്ടപ്പാടിയുടെ പ്രിയകവി ആര്‍.കെ അട്ടപ്പാടിയുടെ കവിതയും. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള 16 ഗോത്രകവി കളുടെ കവിതകളാണ് കേരള പഴങ്കുഡി മക്കള്‍ കവിതൈകള്‍ എന്ന പുസ്തകത്തിലുള്ള തില്‍. ഇതില്‍ ഇരുളര്‍, പട്ടാവ്, കാവ തുടങ്ങിയ കവിതകള്‍ ആര്‍.കെ അട്ടപ്പാടിയുടേതാ ണ്. ഇരുളഭാഷയില്‍ കവിതകള്‍ എഴുതുകയും മലയാളത്തിലേക്ക് പരിഭാഷപ്പെടത്തു കയും ചെയ്യുന്ന ആര്‍കെ മലയാള കവിതാലോകത്ത് ശ്രദ്ധേയനാണ്. ദാസന്നൂര്‍ ഊരിലെ കാളിയപ്പന്‍-ശിവജ്യോതി ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ആര്‍കെ അട്ടപ്പാടി എന്ന കെ രമേഷ്‌കുമാര്‍. എസ്.ടി പ്രമോട്ടറായി സേവനമനുഷ്ഠിച്ച് വരികയാണ്. ആര്‍കെ യുടെ പുതിയ നേട്ടത്തില്‍ ഷോളയൂര്‍ ടി.ഇ.ഒ ഓഫിസില്‍ വെച്ച്് സഹപ്രവര്‍ത്തകര്‍ അനുമോദിച്ചു. ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫിസര്‍ രാഹുല്‍ നായര്‍, ക്ലാര്‍ക്ക് സജീവ്, ഓവര്‍സിയര്‍ രമേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ഷോളയൂര്‍ ടിഇഒ ഓഫിസ് നേതൃത്വ ത്തില്‍ ലൈബ്രറി സ്ഥാപിക്കാന്‍ നീക്കമുണ്ട്. കേരള പഴങ്കുടി മക്കള്‍ കവിതൈകള്‍ പുസ്തകം ഇതിലേക്കായി കൈമാറി.