അലനല്ലൂര്‍ : മുണ്ടക്കുന്ന് എ.എല്‍.പി സ്‌കൂളില്‍ വായനാമാസാചരണത്തിന് തുടക്കമായി. പ്രധാന അധ്യാപകന്‍ പി.യൂസഫ് ഉദ്ഘാടനം ചെയ്തു. ഒ.ഹെന്‍സ, അജ്‌വ ഷെറിന്‍, അല്‍ ഫ ഫാത്തിമ എന്നിവര്‍ വായനയുടെ മഹത്വം എന്ന വിഷയത്തില്‍ പ്രസംഗിച്ചു. നൈല മുഹമ്മദ് വായനാഗാനം ആലപിച്ചു. ദില്‍ഷ ഫാത്തമി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കഥപറയാം പരവര്‍ത്തനം, ക്ലാസുകളില്‍ ലൈബ്രറി സജ്ജീകരിക്കല്‍, വീട്ടിലൊരു ലൈബ്രറി, ഓപ്പണ്‍ റീഡിംഗ് ഏരിയ പ്രവര്‍ത്തനം തുടങ്ങിയ ആരംഭിച്ചു. ഒന്നാം ക്ലാസി ല്‍ നടത്തിയ സാഹിത്യക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനങ്ങല്‍ നല്‍കി. എസ്.ആര്‍. ജി കണ്‍വീനര്‍ പി.ജിതേഷ്, സി.സൗമ്യ, ഒ.ബിന്ദു എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!