മണ്ണാര്‍ക്കാട്: കുരുത്തിച്ചാലില്‍ കുളിക്കാനിറങ്ങി ഒഴുക്കിലകപ്പെട്ട് കാട്ടില്‍ കയറിയ യു വാക്കള്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു. മലപ്പുളം വളാഞ്ചേരി സ്വദേശികളായ വാലിയില്‍ ജംഷീര്‍, അമീന്‍ എന്നിവര്‍ക്കെതിരെയാണ് ഭവാനി റെയ്ഞ്ച് അസി.വൈ ല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗണേശന്‍ കേസെടുത്തത്. വനത്തില്‍ അതിക്രമിച്ചു കയറിയ തിനാണ് കേസ്. കഴിഞ്ഞ ദിവസം കുരുത്തിച്ചാലില്‍ എത്തിയ അഞ്ചംഗ സംഘത്തിലു ണ്ടായിരുന്ന യുവാക്കള്‍ പുഴയില്‍ കുളിക്കുന്നിതിനിടെ പൊടുന്നനെ മലവെള്ളം ഒഴു കിയെത്തുകയായിരുന്നു. ഭയന്ന് പോയ ഇവര്‍ കുത്തൊഴുക്കിനെ മറികടക്കാന്‍ കഴി യാതെ തത്തേങ്ങലം ഭാഗത്തെ വനാതിര്‍ത്തിയിലേക്ക് കടന്ന് പാറയില്‍ അഭയം കണ്ടെ ത്തുകയായിരുന്നു.വനപാലകരും പൊലിസും ആര്‍ആര്‍ടിയും നാട്ടുകാരുമെല്ലാം ചേര്‍ ന്ന് രാത്രിയില്‍ നടത്തിയ സാഹസികമായ തിരച്ചലിലാണ് യുവാക്കളെ കണ്ടെത്തിയത്. യുവാക്കളുടെ ആരോഗ്യ സ്ഥിതിയും മേല്‍വിലാസവും മറ്റും പരിശോധിച്ച് ഉറപ്പാക്കിയ ശേഷം ബന്ധുക്കളെ വിളിച്ചു വരുത്തി പറഞ്ഞുവിട്ടു.അതേസമയം കേസിന്റെ നടപടി ക്രമങ്ങള്‍ യഥാക്രമം നടക്കുമെന്നും കുരുത്തിച്ചാലില്‍ മുന്നറിയിപ്പുകള്‍ വകവെയ്ക്കാ തെ വനത്തില്‍ കയറുന്നവര്‍ക്കെതിരെ തുടര്‍ന്നും നടപടി സ്വീകരിക്കുമെന്നും വനംവ കുപ്പ് അധികൃതര്‍ വ്യക്തമാക്കി.