പാലക്കാട്: ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ കോ ടതികളില്‍ നടത്തിയ നാഷണല്‍ ലോക് അദാലത്തില്‍ 724 കേസുകള്‍ തീര്‍പ്പാക്കി യതായും 7,74,61165 രൂപ വിവിധ കേസുകളിലായി വിധിക്കുകയും ചെയ്തതയായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി അധികൃതര്‍ അറിയിച്ചു. വാഹനാപകട നഷ്ടപരിഹാര കേസുകളില്‍ അര്‍ഹരായ ഇരകള്‍ക്ക് 3,22,16,772 രൂപ നഷ്ട പരിഹാരമായി ലഭിച്ചു. ദേശ സാല്കൃത സ്വകാര്യ ബാങ്കുകള്‍ അടക്കമുള്ള വായ്പ പരാതിയില്‍ 4,22,48,791 രൂപ തിരിച്ച ടവായി ലഭിക്കുകയും മജിസ്ട്രേറ്റ് കോടതികളില്‍ നടന്ന സ്പെഷ്യല്‍ സിറ്റിങ്ങില്‍ 4552 പെറ്റി കേസുകളിലായി പിഴയിനത്തില്‍ സര്‍ക്കാരിന് 72,72,900 രൂപ ലഭിച്ചു.അഡീഷണ ല്‍ ജില്ലാ ജഡ്ജിയും ജില്ലാ സര്‍വീസസ് അതോറിറ്റി ചെയര്‍മാനുമായ കെ.പി. തങ്കച്ചന്( ഇന്‍ചാര്‍ജ്ജ്) ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി /സബ് ജഡ്ജിയുമായ കെ. മിഥുന് റോയ് എന്നിവര്‍ അദാലത്തിന് നേതൃത്വം നല്കി.
![](http://unveilnewser.com/wp-content/uploads/2023/06/EDITED-PORTAL-AD-copy-1-1050x252.jpg)