മണ്ണാര്‍ക്കാട് നഗരത്തില്‍ ഇന്ന് പെയ്ത മഴയില്‍ ദേശീയപാതയില്‍ വെള്ളക്കെട്ട് രൂപപ്പെ ട്ടത് ദുരിതമായി.വാഹനയാത്രക്കാരേയും വ്യാപാരികളേയും വലച്ചു. കുന്തിപ്പുഴയ്ക്കും എം.ഇ.എസ് സ്‌കൂളിന് ഇടയിലുള്ള ഭാഗത്താണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. സ്‌കൂളിനടു ത്തുള്ള കയറ്റത്തില്‍ നിന്നും കുത്തിയൊലിച്ചെത്തിയ വെള്ളം കുന്തിപ്പുഴ ഭാഗത്ത് പാതയില്‍ കെട്ടി നില്‍ക്കുകയായിരുന്നു. അഴുക്കുചാലുണ്ടായിരുന്നുവെങ്കിലും വെള്ളം ഒഴുകി പോകാത്ത നിലയായിരുന്നു. വെള്ളത്തിനൊപ്പം ചെളിയും കല്ലുകളും വന്നടി ഞ്ഞതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. പാതയോരത്തെ കടകളിലേക്ക് വെള്ളം കയറുന്ന സാഹചര്യവുമുണ്ടായി. വാഹനഗതാഗതം ദുഷ്‌കരമായി വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി വെള്ളം പമ്പ് ചെയ്ത് ചെളി നീക്കാന്‍ തീരുമാനിച്ചെങ്കിലും കടകളിലേക്ക് വെള്ളമെത്തുമെന്നതിനാല്‍ ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്ന് കല്ലുകളും മറ്റും നീക്കം ചെയ്തു. അതേ സമയം പാതയിലൂടെ ഒഴുകിയെത്തിയ മഴവെള്ളം അഴുക്കുചാലിലേക്ക് പോ കാനായി ചെറിയ ദ്വാരങ്ങള്‍ മാത്രമാണ് പാത നവീകരണത്തിന്റെ ഭാഗമായി ചെയ്തി ട്ടുള്ളൂ. ചെളിയും കല്ലുമടിഞ്ഞതിനാലും കൂടുതല്‍ ദ്വാരങ്ങളില്ലാത്തതും അഴുക്കുചാ ലിലേക്ക് വെള്ളം ഒലിച്ചിറങ്ങാത്ത സാഹചര്യമാണെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടി. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ കടകളിലേക്കും കൂടാതെ കാല്‍നടയാത്രക്കാരുടെ ദേഹത്തേക്കും ചെളിവെള്ളം തെറിക്കുന്ന സ്ഥിതിയുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!