പാലക്കാട് : ആദ്രം പദ്ധതിയുടെ ഭാഗമായി പാലക്കാട് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഭക്ഷ്യ സുരക്ഷാ സെമിനാറും ക്വിസ് മത്സരവും സംഘടിപ്പിച്ചു. വടക്കഞ്ചേരി ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പരിപാടി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പാള്‍ വിപിന്‍ കുമാര്‍ നിര്‍വഹിച്ചു. തരൂര്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ പി.വി ആസാദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസ്സ് എടുത്തു. ക്ലാസ്സില്‍ 70-ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു. ക്വിസ് മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാന ങ്ങള്‍ കരസ്ഥമാക്കിയ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റും ക്യാഷ് പ്രൈസും നല്‍കി. ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ കെപി രാകേഷ്, ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരായ എം. അശ്വതി (ആലത്തൂര്‍), നവീന്‍ ജെയിംസ്(നെന്മാറ), എം.രാജി(ചിറ്റൂര്‍), എന്നി വര്‍ പങ്കെടുത്തു.