പാലക്കാട്: സംസ്ഥാന ബജറ്റില്‍ മലമ്പുഴ മണ്ഡലത്തിലെ വാളയാര്‍ ശുദ്ധജല പദ്ധതിക്ക് ഒരു കോടിയും, കഞ്ചിക്കോട് വനിതാഹോസ്റ്റല്‍ നിര്‍മ്മാണത്തിന് 2 കോടിയും വകയിരുത്തി. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും എം.എല്‍.എയുമായ വി എസ് അച്യുതാ നന്ദന്‍ നിര്‍ദ്ദേശിച്ചതാണ് ഈ പദ്ധതികള്‍. വി എസ് നിര്‍ദ്ദേശിച്ച മറ്റ് എട്ട് പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടു ത്തിയിട്ടുണ്ട്. വാളയാര്‍ ഡാമിലെ ജലം ഉപയോഗിച്ച് കിഴക്കന്‍ പ്രദേശത്ത് കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ളതാണ് നിര്‍ദ്ദിഷ്ട പദ്ധതി. ശുദ്ധജല ട്രീറ്റ്‌മെന്റ് പ്ലാന്റ്, പൈപ്പ്‌ലൈന്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി. വ്യവസായമേഖലയായ കഞ്ചിക്കോട് ജോലി ചെയ്യുന്ന സ്ത്രീ കള്‍ക്കും അമ്മമാര്‍ക്കും വേണ്ടിയുളളതാണ് നിര്‍ദ്ദിഷ്ട ഹോസ്റ്റല്‍. മലമ്പുഴ ഉദ്യാനത്തിനെ, അന്താരാഷ്ട്ര നിലവാരത്തിലുള്ള വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്തുന്നതിനുള്ള പദ്ധതി വി എസ് നിര്‍ദ്ദേശിച്ചിരുന്നു. ഈ പദ്ധതി ആരംഭിക്കുന്നതിന് ആവശ്യമായ തുക കൂടി ബജറ്റില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് ചര്‍ച്ച നടക്കും. തുക വാളയാര്‍ ശെല്‍വപുരം കനാല്‍ സൈഡ് കെട്ടല്‍, പുതുശ്ശേരി തെക്കേത്തറ കനാല്‍ ബണ്ട് റോഡ്, റെയില്‍വെകോളനി ഗുരു ദക്ഷിണ റോഡ്, മലമ്പുഴ കുടിവെളള പദ്ധതി, വന്യജീവിആക്രമണം മുഖേന കാര്‍ഷികവിളകള്‍ നശിക്കുന്നതിനുള്ള നഷ്ടപരിഹാരം, മലമ്പുഴ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, മലമ്പുഴ സംയോജിത കാര്‍ഷികപദ്ധതി, എലപ്പുള്ളി താലൂക്ക് ആശുപത്രി വികസനം എന്നിവയാണ് ബജറ്റില്‍ ഇടം നേടിയ മറ്റു പദ്ധതികള്‍. ഇവയുടെ ബജറ്റ് വിഹിതം വര്‍ദ്ധിപ്പിക്കുന്നതിന് കൂടിയാലോചന നടക്കും.