ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതിതീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു

മണ്ണാര്‍ക്കാട്: മധ്യ-കിഴക്കന്‍ അറബിക്കടലിന് മുകളിലുള്ള ബിപോര്‍ജോയ് തീവ്ര ചുഴലിക്കാറ്റ് അതി-തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. വടക്ക് ദിശയില്‍ സഞ്ച രിക്കുന്ന ബിപോര്‍ജോയ് അടുത്ത 24 മണിക്കൂറില്‍ മധ്യ-കിഴക്കന്‍ അറബിക്കടലിനു മുകളില്‍ വടക്ക് ദിശയിലേയ്ക്കും തുടര്‍ന്നുള്ള 3 ദിവസം വടക്ക്- വടക്ക്പടിഞ്ഞാറു ദിശയിലേയ്ക്കും സഞ്ചരിക്കാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറി യിച്ചു.അടുത്ത 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം കേരളത്തില്‍ എത്താന്‍ സാധ്യത യെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 5 ദിവസം സംസ്ഥാനത്ത് വ്യാപക മായി ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.ജൂണ്‍ 07 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 08 ന് ആലപ്പുഴ, എറണാകുളം ജില്ലകളിലും, ജൂണ്‍ 09 ന് തിരു വനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും, ജൂണ്‍ 10 ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, ജൂണ്‍ 11 ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!