മണ്ണാര്‍ക്കാട്: എം.ഇ.എസ് കല്ലടി കോളേജില്‍ റാഗിംഗ്. മുതിര്‍ന്ന വിദ്യാര്‍ഥി സംഘത്തി ന്റെ ആക്രമണത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. തെങ്കര സ്വദേശികളായ കുന്ന ത്ത് വീട്ടില്‍ മുസ്തഫ (20), കപ്പൂര്‍വളപ്പില്‍ മുഹമ്മദ് അനസ് (20) എന്നിവര്‍ക്കാണ് പരിക്കേ റ്റത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ കോള ജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി പ്രിന്‍സിപ്പല്‍ ഡോ.സി.രാജേഷ് അറിയിച്ചു.
സുഹൃത്തിനെ ബസ് കയറ്റിവിട്ട ശേഷം കോളജിന് ഗേറ്റിന് മുന്‍വശത്ത് നില്‍ക്കുമ്പോള്‍ മുതിര്‍ന്ന വിദ്യാര്‍ഥികളായ പതിനഞ്ചോളം പേരടങ്ങുന്ന സംഘം ആക്രമിക്കുകയായി രുന്നുവെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്. യാതൊരു പ്രകോപനവും കൂടാതെയായിരു ന്നു ആക്രമണം. പട്ടിക, ഇടിക്കട്ട തുടങ്ങിയവ കൊണ്ടായിരുന്നു മര്‍ദ്ദനം. അനസിന്റെ തലയ്ക്കും മുസ്തഫയുടെ താടിയെല്ലിനും പരിക്കേറ്റു. ഇവര്‍ ആദ്യം വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയിലും പിന്നീട് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. തുടര്‍ന്ന് അനസും മുസ്തഫയും മര്‍ദനമേറ്റതായും റാഗിംഗിന് വിധേയരായാതായും കാണിച്ച് പ്രിന്‍സിപ്പലിന് പരാതി നല്‍കി.
ഇത് പ്രകാരം ബുധനാഴ്ച രാവിലെ അച്ചടക്ക സമിതി യോഗം ചേര്‍ന്ന് പ്രിന്‍സിപ്പല്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. വൈകീട്ട് ആന്റി റാഗിംഗ് സെല്ലും കോളജ് കൗണ്‍സിലും യോഗം ചേരുകയും അക്രമ സംഭവത്തിന് പിന്നിലുള്ള വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെ ടുക്കുകയുമായിരുന്നു. ബിരുദ, ബിരുദാനന്തര അവസാന വര്‍ഷ വിദ്യാര്‍ഥികളായ അശ്വിന്‍, മിര്‍ഷ ഷഹദാദ്, അത്തയാഫ്, ഫവാസ് എന്നിവരെ റാഗിംഗ് പരാതിയില്‍ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് മറ്റ് ഏഴുപേര്‍ക്കെതിരെ നടപടിയെടുത്തത്. റാഗിംഗ് സംബന്ധിച്ച പരാതി പൊലിസിന് സമര്‍പ്പിച്ചു. യു.ജി.സി, യൂണിവേഴ്‌സിറ്റി ആന്റി റാഗിംഗ് പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും സംഭവത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുള്ളതായും പ്രിന്‍സിപ്പല്‍ അറിയിച്ചു.
