തച്ചനാട്ടുകര: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തില്‍ തച്ചനാട്ടുകര ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഹരിത സഭ സംഘ ടിപ്പിച്ചു.വൃക്ഷതൈ വിതരണം,നടീല്‍,പരിസ്ഥിതി ദിന സന്ദേശം നല്‍കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി എം സലീം ഹരിത സഭ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് അംഗം പി രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു .ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സി പി സുബൈര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ജനപ്രതിനിധികളായ എ കെ വിനോദ്,സി പി ജയ,എം സി രമണി, ഇല്യാസ് കുന്നുംപുറത്ത്,പി എം ബിന്ദു,പി ടി സഫിയ എന്നിവര്‍ പ്രസംഗിച്ചു.കെ ഹംസമാസ്റ്റര്‍,ജെ എച്ച് ഐ പി പ്രയന്‍,കൃഷി അസിസ്റ്റന്റ് നൗഷാദ്,ജില്ലാ എന്‍ഫോഴ്‌ സ്‌മെന്റ് ടീം അംഗം ജയന്‍,അസി സെക്രട്ടറി പ്രശാന്ത് കുമാര്‍,ഹരിത കര്‍മ്മസേന കോ ഓര്‍ഡിനേറ്റര്‍ ഹര്‍ഷിത,കുടുംബശ്രീ,ഹരിതകര്‍മ്മ സേന അംഗങ്ങള്‍,പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!