മണ്ണാര്‍ക്കാട്: കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തില്‍ മാലിന്യമുക്ത നവകേരളം ക്യംപയി ന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തില്‍ ഹരിത സഭ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ ചെയര്‍മാന്‍ പാറയില്‍ മുഹമ്മദാലി അധ്യക്ഷനായി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.വിനോദ് കുമാര്‍ പ്രവര്‍ത്തന അവ ലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വികസന സ്ഥിരംസമിതി ചെയര്‍ പേഴ്‌സണ്‍ റഫീന മുത്തനില്‍, ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ.റജീന, മെമ്പര്‍ റഷീദ.പി സംസാരിച്ചു. സെക്രട്ടറി ഇന്‍ചാര്‍ജ്ജ് ആര്‍. പത്മാദേവി, ടി.കുഞ്ഞീതു മാസ്റ്റര്‍, എ കുഞ്ഞയമു, കെ.സാറ, വി.ഇ.ഒ പി.കൃഷ്ണദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
