പാലക്കാട്: കുടുംബശ്രീ സംസ്ഥാന മിഷന്റെ ആഭിമുഖ്യത്തില്‍ ‘കുടുംബശ്രീ ഒരു നേര്‍ചിത്രം’ എന്ന പേരില്‍ ഫോട്ടോഗ്രാഫി മേഖലയില്‍ താല്പര രായവരുടെ സര്‍ഗ്ഗശേഷി പ്രോത്സാഹിപ്പിക്കുന്നതിന് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. സ്ത്രീ ശാക്തീകരണത്തിലൂടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം നടപ്പാക്കുന്ന കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിഫലിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിനായി പരിഗണിക്കുക. കുടുംബശ്രീ അയല്‍ക്കൂട്ട യോഗം,അയല്‍ക്കൂട്ട വനിതകള്‍ നടത്തു ന്ന ക്യാന്റീനുകള്‍ കഫേ, ഉള്‍പ്പെടെയുള്ള വിവിധ സംരംഭങ്ങള്‍, അയല്‍ക്കൂട്ട വനിതകളുടെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍,റെയില്‍വേ സ്റ്റേഷനുകളിലുള്‍പ്പെടെ കുടുംബശ്രീ വനിതകള്‍ നിയന്ത്രിക്കുന്ന പാര്‍ക്കിങ്, വിശ്രമ മുറി പരിപാലനം, ഹൗസ് കീപ്പിങ് ജോലികള്‍, കുടുംബശ്രീ ബാലസഭകള്‍, ബഡ്സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഉള്‍പ്പെടെ നിരവധി വിഷയങ്ങളെ ആധാരമാക്കി ചിത്രങ്ങളെടുക്കാം.ഫോട്ടോകള്‍ kudumbashreeprcontest@gmail.com ല്‍ പ്രിന്റുകളായോ സി.ഡി.യിലാക്കിയോ ഫോട്ടോകള്‍ വാട്ടര്‍ മാര്‍ക് ചെയ്യാതെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസ്, ട്രിഡ റീഹാബിലിറ്റേഷന്‍ ബില്‍ഡിങ്, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം, 695011 വിലാസത്തില്‍ ഫെബ്രുവരി 29 നകം നല്‍കണം. ‘കുടുംബശ്രീ ഒരു നേര്‍ചിത്രം -ഫോട്ടോഗ്രാഫി മത്സരം’ എന്ന് കവറിന് മുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. മികച്ച ചിത്രത്തിന് 20000 രൂപയും രണ്ടാം സ്ഥാനത്തിന് 10000 വും മൂന്നാം സ്ഥാനത്തിന് 5000 രൂപയുമാണ് ക്യാഷ് അവാര്‍ഡ് ലഭിക്കുക. ഇതുകൂടാതെ 10 പത്ത് പേര്‍ക്ക് പ്രോത്സാഹന സമ്മാനമായി 1000 രൂപ വീതവും നല്‍കും.