റിപ്പോര്‍ട്ട്:സമദ് കല്ലടിക്കോട്
കരിമ്പ:ഇടഞ്ഞ ആനയെ നിമിഷങ്ങള്‍ക്കകം തളയ്ക്കാന്‍ കഴിയുന്ന നൂതന സാങ്കേതിക വിദ്യ കണ്ട് പിടിച്ചിരിക്കുകയാണ് പാലക്കാട് ഇടക്കുറുശ്ശി മണവത്ത് മലയില്‍ എംഎസ് മോഹന്‍കുമാര്‍. സാധാരണയായി ഉപയോഗിക്കാവുന്ന ചങ്ങലയിലാണ് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്.ഫോറസ്റ്റ് ചീഫ് വെറ്ററിനറി ഓഫീസര്‍,അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ്,തൃശൂര്‍ അസിസ്റ്റന്റ് ഫോറസ്‌ററ് കണ്‍സര്‍വേറ്റര്‍,റൈഞ്ച് ഓഫീസര്‍മാര്‍ മുമ്പാകെ പ്രവര്‍ത്തന രീതി കാണിച്ച്ബന്ധപ്പെട്ട വകുപ്പില്‍ നിന്നും ഈ ഉപകരണത്തിന് പേറ്റന്റ് ലഭിച്ചു.പ്രത്യേക തരം ചങ്ങല ഘടിപ്പിക്കുകയും ആന ക്രുദ്ധനാകുമ്പോള്‍ മാത്രം ലളിതമായി ഉപയോഗിക്കുകയും ചെയ്യുന്ന ഇലക്ട്രോ സ്‌റ്റൈന്‍ലെസ് സ്റ്റീല്‍ എന്ന സവിശേഷതയുമായാണ് ‘എലിഫന്റ് കണ്‍ട്രോളിങ് ബ്രേക്കിംഗ് സിസ്റ്റം’വികസിപ്പിച്ചിരിക്കുന്നത്.ആന ഇടയുന്ന നേരം പാപ്പാനു തന്നെ ഇത് പ്രവര്‍ത്തിപ്പിക്കാനാവും.ആനക്ക് നടക്കുന്നതിനോ കാലുകള്‍ പൊക്കുന്നതിനോ പടികള്‍ കയറുന്നതിനോ ഇത് തടസ്സമാകില്ല.മൂന്നു വര്‍ഷത്തെ പരിശ്രമ ഫലമായാണ് മോഹന്‍ ഇത് വികസിപ്പിച്ചെടുത്തത്.കോടനാട് ആന പരിശീലന കേന്ദ്രത്തിലും തൃശൂര്‍ വടക്കുന്നാഥ ക്ഷേത്ര പരിസരത്തും ഇതു സംബന്ധിച്ച പരീക്ഷണ പ്രവര്‍ത്തനം നടത്തുകയുണ്ടായി.ആന ഇടഞ്ഞ് സര്‍വ്വതും തകര്‍ക്കപ്പെടുകയും വിലപ്പെട്ട മനുഷ്യജീവന്‍ അപകട ത്തിലാവുകയും ചെയ്യുന്ന സംഭവങ്ങള്‍ നിരന്തരം കേള്‍ക്കു മ്പോഴാണ് ഇതിനൊരു പരിഹാരം കണ്ടെത്തണമെന്ന തോന്നല്‍ മോഹനുണ്ടായത്.പൂര്‍ത്തിയാക്കാന്‍ നല്ല സാമ്പത്തിക ചെലവും വന്നിട്ടുണ്ട്. ഈ ഉപകരണം ആര്‍ക്കുംതനിയെ നിയന്ത്രിക്കാവുന്ന റിമോട്ട് കണ്‍ട്രോള്‍സംവിധാനം ഒരുക്കുന്നതിന്റെ തിരക്കി ലാണിപ്പോള്‍ മോഹന്‍.വീട്ടില്‍ വരുന്നവര്‍ക്കെല്ലാം ഉപകരണ ത്തിന്റെ പ്രവര്‍ത്തന രീതി വിശദീകരിച്ചു കൊടുക്കുന്നു. സി.ഡി.ജോണ്‍,ഷാജി മൂന്നേക്കര്‍,മുനീര്‍ ബാബു നിലമ്പൂര്‍ എന്നിവരാണ് സാങ്കേതിക സഹായം നല്‍കിയത്. വാണി ജ്യാടിസ്ഥാനത്തില്‍ ഇത് വികസിപ്പിക്കാന്‍ ഇനിയും സഹായങ്ങള്‍ ആവശ്യമാണ്.ആനകളുടെ പരാക്രമം ശക്തമായി നിയന്ത്രിക്കാന്‍ കഴിയുന്നതാണ് എലിഫന്റ് കണ്‍ട്രോളിങ് ബ്രേക്കിംഗ് സിസ്റ്റം.ഷീജയാണ് മോഹനന്റെ ഭാര്യ മക്കള്‍: അക്ഷയ്, അഖില, അനഘ,അജിത്.