അലനല്ലൂര്‍ :നിര്‍ഭയമായി പൗരന്മാര്‍ക്ക് ജീവിക്കാന്‍ സാധിക്കുന്ന രാജ്യത്തിന് മാത്രമേ പുരോഗതി കൈവരിക്കാനാവൂ എന്ന് ഐ എസ്എം പാലക്കാട് ജില്ല യുവജാഗ്രത അഭിപ്രായപ്പെട്ടു. രാഷ്ട്രം നീതി നിര്‍ഭയത്വം എന്ന തലക്കെട്ടില്‍ ആയിരുന്നു പ്രോഗ്രാം. ഐഎസ്എം സംസ്ഥാന പ്രസിഡന്റ് ഡോ. ഫുക്കാറലി ഉദഘാടനം ചെയ്ത് സംസാരിച്ചു. കെഎന്‍എം സംസ്ഥാന സെക്രട്ടറി ഇസ്മായില്‍ കരിയാട് മുഖ്യപ്രഭാഷണം നടത്തി.ജില്ല പഞ്ചായത്ത് മെമ്പര്‍ എം. ജിനേഷ്, അബ്ദുല്‍ റഷീദ് മാസ്റ്റര്‍, ജസീര്‍ അന്‍സാരി, അബ്ദുല്‍ ജലീ ല്‍ ആമയൂര്‍ സജ്ജാദ് കാളമഠം എന്നിവര്‍ സംസാരിച്ചു.