കുമരംപുത്തൂര്‍:വാഹനാപകടത്തില്‍ മരിച്ച കുമരംപുത്തൂര്‍ സര്‍ വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടികെ ഷെരീഫിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. പൊതു ദര്‍ശനത്തിന് വെച്ച മൃത ദേഹത്തില്‍ നാടിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ അന്തിമോപ ചാരമര്‍പ്പിച്ചു. മൃതദേഹം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ചുങ്കം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.നാടിന് പ്രിയപ്പെട്ട വനായിരുന്നു ഷെരീഫെന്ന യുവനേതാവ്. സിപിഐ എന്ന രാഷ്ട്രീ യ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും നാട്ടിലെ ജനകീയ കാര്യ ങ്ങളിലെല്ലാം സജീവമായിരുന്നു. വലിയൊരു സൗഹൃദ വലയത്തി ന്റെ ഉടമയുമായിരുന്നു.വീടിന് സമീപത്തുള്ള ബാങ്കില്‍ തന്നെ പ്രസിഡന്റായി അധികാരമേറ്റ് അധികം നാള്‍ കഴിയും മുന്നേയാണ് ഷെരീഫിനെ മരണം തട്ടിയെടുത്തത്.തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെ കുന്തിപ്പുഴ നമ്പിയാംകുന്ന് പാതയിലുണ്ടായ വാഹനാ പകടത്തിലാണ് ഷെരീഫ് മരിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!