അലനല്ലൂര്‍: അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണിന്റെ അലനല്ലൂര്‍ ബ്രാഞ്ച് സബ് രജിസ്ട്രാര്‍ ഓഫീസിന് സമീപത്തെ നാലകത്ത് ടവറില്‍ പ്രവര്‍ത്തനമാരംഭിച്ചു. എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.യുജിഎസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അജിത്ത് പാലാട്ട് സ്വാഗതം പറഞ്ഞു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലത മുള്ളത്ത്, വൈസ് പ്രസിഡന്റ് കെ ഹംസ,മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കല്ലടി അബൂ ബക്കര്‍,കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വേണുഗോപാല്‍, സിപിഐ മണ്ഡലം കമ്മിറ്റി അംഗം രവി,എസ്ആര്‍ടിഎസ് സംസ്ഥാന പ്രസിഡന്റ് ഷാഫി,പള്ളിക്കുന്ന് വാര്‍ഡ് മെമ്പര്‍ അബൂബക്കര്‍,എസ്എന്‍ഡി യോഗം അലനല്ലൂര്‍ ശാഖ സെക്രട്ടറി സി ജി മോഹ നന്‍,കെവിവിഇഎസ് യൂണിറ്റ് പ്രസിഡന്റ് ബാബു മൈക്രോടെക്,കര്‍മ്മശ്രേഷ്ഠ അവാര്‍ ഡ് ജേതാവ് അച്ചുതന്‍ മാസ്റ്റര്‍ പനച്ചിക്കുത്ത്,ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ രാജഗോപാലന്‍,യുജിഎസ് ഗ്രൂപ്പ് ഡയറക്ടര്‍ അഭിലാഷ് പാലാട്ട്,പി ആര്‍ഒ കെ ശ്യാംകുമാര്‍,ഒപിഎം ഷബീര്‍അലി,ബിഡിഎം ശാസ്താപ്രസാദ്,ബ്രാഞ്ച് ഇന്‍ചാര്‍ജുള്ള ഹരിപ്രസാദ്,എന്‍ പി അഫ്‌സല്‍,സുധീഷ്,സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു. കര്‍മ്മ ശ്രേഷ്ഠ അവാര്‍ഡ് ജേതാവ് അച്യുതന്‍ മാസ്റ്ററെ ആദരിച്ചു.ഉദ്ഘാടന ചടങ്ങില്‍ സംബ ന്ധിച്ചവര്‍ക്ക് ഫലവൃക്ഷതൈകളും,ഔഷധ സസ്യങ്ങളും വിതരണം ചെയ്തു. നിക്ഷേപ ങ്ങള്‍ക്ക് ഉയര്‍ന്ന ലാഭവിഹിതം നല്‍കുന്നതോടൊപ്പം ഗോള്‍ഡ് ലോണുകള്‍,ബിസിനസ് ലോണുകള്‍,പ്രോപ്പര്‍ട്ടി ലോണുകള്‍ തുടങ്ങിയ അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റിയില്‍ ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!