മണ്ണാര്‍ക്കാട്: നഗരത്തിലെ സ്വകാര്യഅപ്പാര്‍ട്ട്‌മെന്റിലുള്ള തകരാറിലായ കുഴല്‍കിണര്‍ മിനി ക്രെയിന്‍ ഉപയോഗിച്ച് നന്നാക്കുന്നതിനിടെ ക്രെയിന്‍ പൊട്ടി തലയില്‍ വീണ് യു വാവ് മരിച്ചു.ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞിര പ്പുഴ,ചിറക്കല്‍പ്പടി കുഴിയില്‍പ്പിടീക വീട്ടില്‍ നൂറുള്ളയുടെ മകന്‍ മൊയ്ദീന്‍ (23) ആണ് മരിച്ചത്.തെങ്കര മണലടി ആട്ടംപുള്ളി വീട്ടില്‍ രവിയുടെ മകന്‍ ശ്രീജിത്തിന് (32) ആണ് ഗുരുതരമായി പരിക്കേറ്റത്.

വെള്ളിയാഴ്ച രാത്രി എട്ടരയോടെ കോടതിപ്പടി ചോമേരി ഗാര്‍ഡനിലുള്ള സ്വകാര്യ അപ്പാര്‍ട്ട്‌മെന്റിലെ കുഴല്‍കിണറിന്റെ മോട്ടോര്‍ പുറത്തെടുക്കുന്നതിനിടെയായിരു ന്നു അപകടം.മൂന്ന് കാലുകളുള്ള ഇരുമ്പു സ്റ്റാന്‍ഡില്‍ ബന്ധിപ്പിച്ചിട്ടുള്ളതും ചെയിന്‍ സംവിധാനത്തോടു കൂടിയതുമായ മിനി ക്രെയിന്‍ ഉപയോഗിച്ചാണ് മോട്ടോര്‍ പു ത്തെ ടുക്കാന്‍ ഇരുവരും ശ്രമിച്ചത്.സ്റ്റാന്‍ഡിന്റെ താഴെ നിന്നാണ് ജോലി ചെയ്തിരുന്നത്. മോ ട്ടോര്‍ ഉയര്‍ത്തുന്നതിനിടെ സ്റ്റാന്‍ഡിന്റെ ഒരു കാല്‍ ഒടിയുകയും ഇതിനിടെ ക്രെയിന്‍ പൊട്ടി വീണ് ഇരുവരുടേയും തലയില്‍ പതിക്കുകയുമായിരുന്നു.മൊയ്ദീനിന്റെ തല യോട്ടി അപകടത്തില്‍ തകര്‍ന്നു.നാട്ടുകാര്‍ ഓടിക്കൂടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.മൊയ്ദീനെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. സംഭവ സ്ഥലത്ത് വെച്ച് ഇയാളു ടെ മരണം സംഭവിച്ചതായാണ് വിവരം.

തലയ്ക്ക് സാരമായി പരിക്കേറ്റ ശ്രീജിത്തിനെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മണ്ണാര്‍ക്കാട് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരി ച്ചു.കോടതിപ്പടിയിലുള്ള ഒരു ഇലക്ട്രിക്കല്‍ കടയിലെ ഇലക്ട്രീഷ്യന്‍മാരാണ് മൊയ്ദീ നും ശ്രീജിത്തും.മറ്റൊരു സ്ഥലത്തെ ജോലിക്ക് ശേഷം വൈകീട്ടോടെയാണ് ചോമേരി ഗാര്‍ഡിനെ അപ്പാര്‍ട്ട്‌മെന്റിലുള്ള കുഴല്‍കിണറിന്റെ പ്രശ്‌നം പരിഹരിക്കാനെത്തി യത്.വൈകീട്ട് മഴ പെയ്തപ്പോള്‍ ജോലി കുറച്ച് നേരം നിര്‍ത്തിവെച്ച് പിന്നീട് പുനരാരംഭി ക്കുകയായിരുന്നു.മൊയ്ദീനിന്റെ മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ .മാതാവ്: റജീബ.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!