മണ്ണാര്‍ക്കാട്:നൊട്ടമലയില്‍ എന്‍ഡോസള്‍ഫാന് സമാനമായ രോഗ ലക്ഷണങ്ങളും ശാരീരിക വൈകല്ല്യങ്ങളും മൂലം ദുരിതം പേറുന്ന കുട്ടികള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ വാങ്ങി നല്‍കുന്നതിന് സാന്ത്വനം കുവൈറ്റിന്റെ കൈത്താങ്ങ്.66,000 രൂപ സാന്ത്വനം കുവൈറ്റ് സേവ് മണ്ണാര്‍ക്കാടിന് കൈമാറി.നൊട്ടമലയില്‍ ഇരുപ ത്തിയെട്ടിലധികം കുട്ടികള്‍ നേരിടുന്ന ശാരീരിക പ്രയാസങ്ങള്‍ മാധ്യമങ്ങളിലൂടെയറിഞ്ഞ സേവ് മണ്ണാര്‍ക്കാട് രക്ഷാധികാരിയായ ഡോ കമ്മാപ്പയെ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് മണ്ണാര്‍ക്കാടെ ത്തിയ കുവൈറ്റ് സാന്ത്വനം ടീം കുട്ടികള്‍ക്കാവശ്യമായ ഉപകര ണങ്ങള്‍ വാങ്ങി നല്‍കാനുള്ള തുക സേവ് മണ്ണാര്‍ക്കാടിന് കൈ മാറി. സാന്ത്വനം സെക്രട്ടറി അബ്ദുള്‍ സത്താറില്‍ നിന്നും തുക സേവ് മണ്ണാര്‍ക്കാട് ചെയര്‍മാന്‍ ഫിറോസ് ബാബു സ്വീകരിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉപകരണങ്ങളും സാധനങ്ങളും തുക വിനിയോഗിച്ച് വാങ്ങി ഉടന്‍ കുട്ടികളുടെ രക്ഷിതാക്കളെ ഏല്‍പ്പിക്കുമെന്ന് സേവ് മണ്ണാര്‍ക്കാട് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!