അലനല്ലൂര്‍: അലനല്ലൂരിലെ മെഡിക്കല്‍ സെന്റര്‍ അയ്യപ്പന്‍കാവില്‍ ഇന്ന് ആസ്തമ-അല ര്‍ജി,സിഒപിഡി പോസ്റ്റ് കോവിഡ് രോഗ നിര്‍ണ്ണയ ക്യാമ്പ് നടക്കും.വൈകീട്ട് നാല് മുതല്‍ ആറ് മണി വരെയാണ് ക്യാമ്പ്.അലര്‍ജി,ആസ്തമ ,ശ്വാസകോശ രോഗ വിദഗ്ദ്ധന്‍ ഡോ. സമീര്‍ ആനക്കച്ചേരി ക്യാമ്പിലെത്തുന്നവരെ പരിശോധിക്കും.ആദ്യം ബുക്ക് ചെയ്യുന്ന നാല്‍പ്പത് പേര്‍ക്ക് മാത്രമായാണ് ക്യാമ്പെന്നും 650 രൂപ ചാര്‍ജ്ജ് വരുന്ന ശ്വാസ കോശ പരിശോധന സൗജന്യമായിരിക്കുമെന്നും മെഡിക്കല്‍ സെന്റര്‍ അയ്യപ്പന്‍കാവ് മാനേജ്‌ മെന്റ് അറിയിച്ചു.

ഇടയ്ക്കിടെ ഉണ്ടാകുന്ന ജലദോഷം,ഇടയ്ക്കിടെ ഉണ്ടാകുന്ന തുമ്മല്‍,മൂക്കൊലിപ്പ്, തുമ്മ ല്‍ വരുമ്പോള്‍ 10-15 തവണ നീണ്ടു നില്‍ക്കുക,വീട്ടുമാറാത്ത ചുമ (പ്രത്യേകിച്ച് രാത്രി യില്‍ അല്ലെങ്കില്‍ അതിരാവിലെ),വലിവ് (നെഞ്ചില്‍ നിന്നും വിസിലടിക്കുന്ന പോലുള്ള ശബ്ദത്തോടെയുള്ള ശ്വാസോച്ഛാസം),അടിക്കടി ഉണ്ടാകുന്ന ശ്വാസം മുട്ടല്‍,കഫക്കെട്ട്, ന്യുമോണിയ,നടക്കുമ്പോള്‍ കിതപ്പ് ശ്വാസതടസ്സം എന്നീ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് ക്യാമ്പിലെത്തി രോഗ നിര്‍ണയം നടത്താനാകും.

ശ്വാസ കോശ രോഗങ്ങള്‍ തുടക്കത്തില്‍ കണ്ടെത്തിയാല്‍ ചികിത്സ എളുപ്പവും ചിലവ് ചുരുങ്ങിയതുമാണ്.ഇതിന്റെ ഭാഗമായി കൂടിയാണ് സ്‌പൈറോമെട്രി ടെസ്റ്റ് നടത്തുക. ശ്വാസ കോശത്തിന്റെ പ്രവര്‍ത്തന ക്ഷമത മനസ്സിലാക്കുവാനും,ശ്വാസ കോശ സംബ ന്ധമായ അലര്‍ജി കണ്ടെത്തുവാനും,പുകവലി മൂലമുള്ള ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തുവാനും ശ്വാസ കോശ രോഗങ്ങള്‍ മൂലം ശ്വാസകോശത്തിനുണ്ടായ വീക്കം, കഫക്കെട്ട്,ന്യൂമോണിയ,ശ്വാസതടസ്സം എന്നിവ മനസ്സിലാക്കുവാനുമായാണ് സ്‌പൈ റെമെട്രി ടെസ്റ്റ് നടത്തുന്നത്.ബുക്കിങിന് : 04924263551/8078823551.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!