മണ്ണാര്‍ക്കാട്: കെട്ടിട നിര്‍മാണ അനുമതിക്കുള്ള ഫീസ്,കെട്ടിട നികുതി തുടങ്ങീ സര്‍ക്കാര്‍ വര്‍ധിപ്പിച്ച നികുതികളെല്ലാം ഒഴിവാക്കാന്‍ മണ്ണാര്‍ക്കാട് നഗരസഭ തീരു മാനിക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി അവതരിപ്പിച്ച പ്രമേയം പാസാക്കി.ചൊവ്വാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് പ്രമേയം അവതരി പ്പിച്ചത്.കൗണ്‍സിലര്‍ ഷമീര്‍ വേളക്കാടന്‍ പിന്താങ്ങി.സംസ്ഥാനത്ത് സര്‍ക്കാര്‍ കെട്ടിട നിര്‍മ്മാണ അനുമതിക്കുള്ള ഫീസ്,ലേ ഔട്ട് അനുമതിക്കുള്ള ഫീസ്,കെട്ടിട നികുതി തുടങ്ങിയവ ഇരുപത് ഇരട്ടിയോളം വര്‍ധിപ്പിച്ചതിനാല്‍ ജനം ബുദ്ധിമുട്ടുകയാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.മണ്ണാര്‍ക്കാട് പഞ്ചായത്തില്‍ നിന്നും നഗരസഭയായി ഉയര്‍ ന്നെങ്കിലും സാമ്പത്തികമായി വലിയ പുരോഗമനം ഇല്ലാത്ത മേഖലകളാണ് പലതും. കൂടുതല്‍ സാധാരണക്കാര്‍ തിങ്ങിപാര്‍ക്കുന്ന നഗരസഭയില്‍ നികുതി വര്‍ധന ഇരുട്ട ടിയായിരിക്കുകയാണെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.