അലനല്ലൂര്‍: കാറ്റില്‍ വീട് തകര്‍ന്ന് വീണു.എടത്തനാട്ടുകര ചളവ മൈത്രി വായന ശാലക്കു സമീപത്തെ കോരങ്ങോട്ടില്‍ ദേവകിയുടെ വീടാണ് തകര്‍ന്നത്. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. സംഭവസമയത്ത് ദേവകിയും, മകനും മരുമകളും വീടിനകത്തുണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് ഓടി പുറത്തേക്കിറ ങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വീട് പാടെ തകര്‍ന്നിട്ടുണ്ട്. ടി.വി ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങളും തകര്‍ന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!