മണ്ണാര്‍ക്കാട്: വ്രതവിശുദ്ധിയില്‍ സംസ്‌കരിച്ച ശരീരവും മനസുമായി വിശ്വാസ ലോകം നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും.മുപ്പത് നോമ്പിന്റെ പുണ്യവുമായാണ് ഇത്തവണത്തെ ഈദുല്‍ ഫിത്ര്‍ ആഘോഷം.മൈലാഞ്ചി മൊഞ്ചും പുതുവസ്ത്രങ്ങളു ടെ പകിട്ടും ആഘോഷത്തിന് നിറമേകും.ആരും പട്ടിണി കിടക്കരുതെന്ന സന്ദേശമു യര്‍ത്തി ഫിതര്‍ സക്കാത്ത് വിതരണത്തിന് ശേഷമാണ് ആഘോഷത്തിന്റെ ദിനത്തി ലേക്ക് വിശ്വാസി പ്രവേശിക്കുന്നത്.ചെറിയ പെരുന്നാള്‍ നമസ്‌കാരത്തിനായി താലൂക്കി ല്‍ ഈദുഗാഹുകളും ഒരുങ്ങി.പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം ബന്ധുക്കളേയും സുഹൃത്തുക്കളേയും സന്ദര്‍ശിച്ച് സന്തോഷം പങ്കുവെയ്ക്കും.
വ്രതാനുഷ്ഠാനത്തിലൂടെയും സത്കര്‍മങ്ങളിലൂടെയും ആത്മീയ ശുദ്ധീകരണത്തിന് വഴിയൊരുക്കിയ പുണ്യറമദാന് പ്രാര്‍ത്ഥനയോടെ വിടചൊല്ലിയാണ് വിശ്വാസി സമൂഹം സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും ആഘോഷമായ ഈദുല്‍ ഫിത്റിനെ വരവേല്‍ക്കുന്നത്. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങളൊഴിവാക്കി ഒരു മാസത്തെ സഹനജീവിതം നയിച്ചതിന് പുറമെ വിചാര വികാര നിയന്ത്രണങ്ങളിലൂടെ ആത്മസംയമനം കൂടി നേടിയ നാളുകളാണ് കടന്ന് പോയത്.കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും നരകവിമുക്തിയുടെയും മൂന്ന് പത്തുകളിലായി പ്രാര്‍ത്ഥനാ നിര്‍ഭരമായ രാപകലുകളായിരുന്നു റമദാനില്‍.ഒപ്പം സഹജീവി സ്നേഹ ത്തിന്റെ കരുതുമായി ദാനധര്‍മങ്ങളും.ശരീരവും മനസ്സും സമ്പത്തും ശുദ്ധീകരിച്ച പുണ്യമാസം കടന്ന് പോകുമ്പോള്‍ ആ ചൈതന്യം വരും നാളുകളിലും തുടരണമെന്നാണ്.
ചെറിയ പെരുന്നാള്‍ ഓര്‍മിപ്പിക്കുന്നത്.