മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ എംഇഎസ് കല്ലടി കോളേജിന് സമീപം ലോറിയും ബൈ ക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കോട്ടോപ്പാടം കൊ ടുവാളിപ്പുറം കല്ലിടുമ്പില്‍ വീട്ടില്‍ ബഷീറിന്റെ മകന്‍ മുഹമ്മദ് ഫര്‍ഹാന്‍ (22) ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി 11.45ഓടെയായിരുന്നു അപകടം.വേങ്ങ ഭാഗത്ത് നിന്നും മണ്ണാര്‍ ക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും പാലക്കാട് ഭാഗത്ത് നിന്നും കോ ഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരു ന്നു.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഫര്‍ഹാനെ ഉടന്‍ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രി യിലേക്ക് മാറ്റി.ഇവിടെ നിന്നും കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് കൊണ്ട് പോ വുകയും തിരിച്ച് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയു മായിരുന്നു.ചികിത്സയില്‍ തുടരുന്നതിനിടെ വെള്ളിയാഴ്ച രാത്രിയോടെയാണ് ഫര്‍ഹാ ന്റെ മരണം സംഭവിച്ചത്.

പെരിന്തല്‍മണ്ണ സിഎംഎ കോളേജിലെ വിദ്യാര്‍ത്ഥിയാണ്. അവധിക്കാലമായതിനാല്‍ വേങ്ങയില്‍ കടയില്‍ താത്കാലികമായി ജോലി ചെയ്ത് വരി കയാണ്.ജോലി കഴിഞ്ഞ് പുല്ലിശ്ശേരിയിലുള്ള ഉമ്മയുടെ വീട്ടിലേക്ക് പോകും വഴിയായി രുന്നു അപകടം.ഉപ്പ ഗള്‍ഫിലാണ്.ഉമ്മ: ഷാനിബ.സഹോദരങ്ങള്‍: ഫഹ്മിത,ഫസ്മിത, ഫന്‍സ.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!