പാലക്കാട്: മാലിന്യസംസ്‌കരണത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് തദ്ദേശ സ്വയംഭരണ – എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേ ഷ്. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മഴക്കാല പൂര്‍വ്വ ശുചീകരണം വൃത്തിയുള്ള നവകേരളം ക്യാമ്പയിന്‍ അവലോകന യോഗത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം. മാലിന്യ സംസ്‌കരണം എന്നത് റിപ്പോര്‍ട്ട് എഴുതി തന്നാല്‍ തീരു ന്ന പ്രശ്‌നമല്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ ജില്ലയില്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധിക്കണമെന്നും മന്ത്രി ഓര്‍മ്മപ്പെടുത്തി.

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ബോധവത്ക്കരണം നടത്തുന്നതിനായി ജന പ്രതിനിധികള്‍ അവരുടെ സ്വന്തം വാര്‍ഡുകളിലെ വീടുകളില്‍ സന്ദര്‍ശനം നടത്തണ മെന്നും മന്ത്രി പറഞ്ഞു. ഓരോ വീടുകളിലും ഉറവിട മാലിന്യ സംസ്‌കരണം നടക്കു ന്നുണ്ടോയെന്നും ഏപ്രില്‍ 30 ന് മുന്‍പായി എല്ലാ വീടുകളിലെയും അജൈവ മാലിന്യ ങ്ങള്‍ ഹരിതകര്‍മ്മ സേനയ്ക്ക് നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി പറ ഞ്ഞു. ഉറവിട മാലിന്യ സംസ്‌കരണത്തിനുളള സൗകര്യം ഇല്ലാത്ത വീടുകളില്‍ ബയോ ബിന്‍ നല്‍കണം. ഇതോടൊപ്പം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉറവിട മാലി ന്യ സംസ്‌കരണ ഉപകരണങ്ങളുടെ പ്രദര്‍ശനം നടത്തണം. ഇത് മാലിന്യ സംസ്‌കരണ ഉപകരണങ്ങളെ കുറിച്ച് അറിയാത്തവര്‍ക്ക് ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു.

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അവരുടെ പ്രദേശങ്ങളില്‍ 100 ശതമാനം ഹരിത കര്‍മ്മ സേനയുടെ കവറേജ് ഉറപ്പുവരുത്തണമെന്നും ഏതെങ്കിലും കുടുംബത്തിനെ യൂസര്‍ ഫീ നല്‍കുന്നതില്‍ നിന്നും ഒഴിവാക്കണമെങ്കില്‍ അത് ഗ്രാമസഭ കൂടി തീരുമാ നിക്കണമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ – സ്വകാര്യ സ്ഥാപനങ്ങള്‍ മാലിന്യമുക്ത സ്ഥാപനങ്ങളായി മെയ് ഒന്നിന് മുന്‍പ് പ്രഖ്യാപിക്കണം. എല്ലാ സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്‌കരണം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. എതെങ്കിലും സ്ഥാപനങ്ങള്‍ ഹരിത കര്‍മ്മ സേനയ്ക്ക് മാലിന്യം നല്‍കിയില്ലെങ്കില്‍ ഫൈന്‍ ഈടാക്കണമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. ജില്ലയിലെ എം.സി.എഫുകളുടെ എണ്ണം കുറവാണെന്നും താല്‍ ക്കാലിക എം.സി.എഫുകള്‍ അടിയന്തരമായി നിര്‍മ്മിക്കണമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോള്‍ അധ്യക്ഷയായ യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. മണികണ്ഠന്‍, തദ്ദേശസ്വ യംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.പി വേലായുധന്‍, നവകേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി, വിവിധ നഗരസഭ- ഗ്രാമപഞ്ചായത്ത് ജനപ്രതിനിധി കള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!