കാഞ്ഞിരപ്പുഴ: ജനങ്ങള്‍ നേരിടുന്ന വലിയ പ്രശ്‌നമായ കാട്ടുപന്നിയുടെ ശല്യം കുറ ക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് വൈദ്യൂതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി പറഞ്ഞു.സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ കാഞ്ഞിരപ്പുഴയില്‍ നടത്തിയ വന സൗഹൃദ സദസില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനങ്ങളില്‍ ഫല വൃഷങ്ങള്‍ കൂടുതലായി വച്ച് പിടിപ്പിച്ചാല്‍ കാട്ടാനകള്‍ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് കുറയുമെന്നും കൂടാ തെ തടയണകള്‍ കൂടുതലായി നിര്‍മ്മിച്ചാല്‍ അത് വെള്ളത്തിന് കൂടുതല്‍ സാധ്യതയു ണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, ഒറ്റപ്പാലം സബ്കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, പാലക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കുറ ശ്രീനിവാസ്, ഈസ്റ്റേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ. വിജയാനന്ദന്‍, ഉത്തരമേഖല വന്യജീവി വിഭാഗം ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പി. മുഹമ്മദ് ഷബാബ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!