മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴയില്‍ നടന്ന വനസൗഹൃദ സദസില്‍ 47 അപേക്ഷകള്‍ ലഭി ച്ചു. വന്യജീവികളുടെ ആക്രമണംമൂലം മരണം, പരുക്ക്, കൃഷിനാശം എന്നിവ സംഭവിച്ച 24 പേര്‍ക്ക് 15.18 ലക്ഷം രൂപ നഷ്ടപരിഹാരവും എട്ട് പേര്‍ക്ക് വനാതിര്‍ത്തിയിലുള്ള സ്വ കാര്യ സ്ഥലങ്ങള്‍ക്കുള്ള നിരാക്ഷേപ പത്രവും മന്ത്രി എ.കെ ശശീന്ദ്രന്‍ വിതരണം ചെയ്തു. ഇതോടൊപ്പം മരാധിഷ്ഠിത വ്യവസായ യൂണിറ്റുകള്‍ക്കുള്ള ലൈസന്‍സ് രണ്ട് പേര്‍ക്കും വന സംരക്ഷണ സമിതിക്കുള്ള ധനസഹായമായി 4.5 ലക്ഷം രൂപയും വിതരണം ചെയ്തു. ദേശീയ വനം കായികമേളയില്‍ മെഡല്‍ എട്ട് പേരെ ചടങ്ങില്‍ ആദരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!