മണ്ണാര്‍ക്കാട്: കേരള ഗവ.പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്റെ നേ തൃത്വത്തില്‍ വിഷു ദിനത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സ ത്യാഗ്രഹ സമരം വിജയിപ്പിക്കുന്നതിനായി ഇന്ന് രാവിലെ 11 മണിക്ക് ജില്ലാ കണ്‍വെന്‍ ഷന്‍ ഓണ്‍ലൈനായി നടക്കുമെന്ന് കെ ജി പി എസ് എച്ച് എ ജില്ലാ സെക്രട്ടറി മുഹമ്മ ദാലി ചാലിയന്‍ അറിയിച്ചു.

2021 ഒക്ടോബര്‍ മുതല്‍ സ്ഥാനക്കയറ്റം ലഭിച്ച സര്‍ക്കാര്‍ പ്രൈമറി പ്രഥമാധ്യാപകര്‍ക്ക് ശമ്പള സ്‌കെയില്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കേരള ഗവണ്‍മെന്റ് പ്രൈ മറി സ്‌കൂള്‍ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രഥമാധ്യാപകര്‍ ഏപ്രില്‍ 15ന് വിഷുദിനത്തില്‍ സെക്രട്ടറിയേറ്റ് കവാടത്തില്‍ നിരാഹാര സത്യഗ്രഹം നടത്തുന്നത്.സംസ്ഥാനത്തെ 3500 പ്രൈമറി പ്രഥമാധ്യപകരില്‍ രണ്ടായിരത്തി അറന്നൂ റോളം പേര്‍ക്ക് 18 മാസമായി അര്‍ഹതപ്പെട്ട ശമ്പള സ്‌കെയില്‍ ലഭിക്കാതെ ദുരിതമനു ഭവിച്ചുകൊണ്ടിരിക്കുകയാണ്.പ്രഥമാധ്യാപകര്‍ എന്ന നിലയില്‍ സ്‌കൂള്‍ തല പ്രവര്‍ത്ത നങ്ങള്‍ ഏകോപിക്കുകയും പഞ്ചായത്ത് തല നിര്‍വ്വഹണ ഉദ്യോഗസ്ഥരെന്ന നിലയില്‍ പഞ്ചായത്ത് തല പദ്ധതികള്‍ നിര്‍വ്വഹിക്കുകയും ചെയ്യുമ്പോള്‍ വകുപ്പ് തല ഓഡിറ്റും മറ്റ് എല്ലാ ചട്ടങ്ങളും ബാധകമായിരിക്കെ ആനുകൂല്യങ്ങള്‍ മാത്രം നല്‍കാതിരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.

ഈ അധ്യാപകര്‍ക്ക് ശമ്പള സ്‌കെയില്‍ അനുവദിക്കുന്നതില്‍ നിയമപരമായി തടസ്സങ്ങ ള്‍ നിലനില്‍ക്കുന്നില്ല. യോഗ്യത സംബന്ധിച്ച തര്‍ക്കം കോടതിയുടെ പരിഗണനയിലിരി ക്കുന്നു എന്നതാണ് കാരണമായി പറയുന്നത്. നിയമിക്കപ്പെട്ടവരില്‍ പലരും 2022 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലും 2023 മാര്‍ച്ച്, മാസത്തിലും വിരമിച്ചവരുമാണ് . എയ്ഡഡ് മേഖലയി ല്‍ ഹെഡ്മാസ്റ്റര്‍ നിയമനം ലഭിച്ചവര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും സമയത്ത് ലഭ്യമാക്കാന്‍ ശുഷ്‌കാന്തി കാണിക്കുന്ന വിദ്യാഭ്യാസ വകുപ്പ് ഗവണ്‍മെന്റ് മേഖലയിലുള്ള പ്രഥമാ ധ്യാപകരോട് കാണിക്കുന്ന വിവേചനം നിയമവിരുദ്ധവും ക്രൂരവും സാമാന്യ നീതിയു ടെ നിഷേധവുമാണെന്നും മാതൃകാ തൊഴിലുടമ എന്ന നിലയില്‍ സര്‍ക്കാറിന്റെ സമീപനം നീതീകരിക്കാന്‍ കഴിയാത്തതാണെന്നും കെ.ജി.പി.എസ്.എച്ച്.എ സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!