പാലക്കാട്:ബീവറേജ് കോര്‍പ്പറേഷന്‍ സെക്യൂരിറ്റി തൊഴിലാളി കളുടെ മിനിമം വേതനവും തൊഴില്‍ സുരക്ഷിതത്വവും ഉറപ്പാ ക്കണമെന്ന് പാലക്കാട് ഡിസ്ട്രിക്ട് സെക്യൂരിറ്റി സ്റ്റാഫ് യൂണിയന്‍ ബീവറേജ് കോര്‍പ്പറേഷന്‍ യൂണിറ്റ് ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യ പ്പെട്ടു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എസ്.ബി.രാജു ഉദ്ഘാടനം ചെയ്തു. അംഗങ്ങള്‍ക്കുള്ള ഐഡി കാര്‍ഡ് വിതരണവും അദ്ദേഹം നിര്‍വ്വഹിച്ചു. കേരളത്തിലെ ബീവറേജസ് ഔട്ട്‌ലറ്റ്കളിലും വെയര്‍ഹൗസുകളിലുമായി ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരുടെ തൊഴില്‍ സുരക്ഷിതത്വവും മറ്റാനുകൂല്യങ്ങളും നടപ്പാക്കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. സെക്യൂരിറ്റി ആന്റ് ഹൗസ് കീപ്പിങ്ങ് എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.അജയന്‍ സംസാരിച്ചു. പസിഡണ്ട് പ്രദീപ് കുമാര്‍ അധ്യക്ഷനായി.സെക്രട്ടറി കെ.രാധാകൃഷ്ണന്‍ സ്വാഗതവും ദിലീപ് നന്ദിയും പറഞ്ഞു