അലനല്ലൂര്‍:ഉടുതുണിക്ക് മറുതുണിയില്ലാതെ വിഷമിക്കുന്നവര്‍ക്ക് പുതിയ വസ്ത്രങ്ങളും ഉപയോഗിച്ച വസ്ത്രങ്ങള്‍ കഴുകിയുണക്കി ഇസ്തിരിയിട്ടും നല്‍കാവുന്ന മൂച്ചിക്കല്‍ ജി.എല്‍.പി സ്‌ക്കൂളിലെ ‘എല്ലാവരും ഉടുക്കട്ടെ ‘നല്ല പാഠം വസത്ര ശേഖരണ പദ്ധതിയിലേക്ക് ഒരു ക്വിന്റലോളം വസ്ത്രങ്ങള്‍ ഡ്രസ് ബാങ്ക് വഴി ശേഖരിച്ച് നല്‍കി ഡോ.സി.എന്‍ ഷബ്‌ന നാടിന് മാതൃകയായി.കുട്ടികള്‍ക്കും സ്ത്രീ കള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള വസ്ത്രങ്ങള്‍ തരംതിരിച്ച് നല്‍കി യാണ് ഈ ജീവകാരുണ്യ പദ്ധതിയില്‍ വേറിട്ട പ്രവര്‍ത്തനം കാഴ്ച വെച്ചത്.ഡെപ്യൂട്ടി ലീഡര്‍ എന്‍.അനാഖ വസ്ത്രങ്ങള്‍ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് ഒ.മുഹമ്മദ് അന്‍വര്‍ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി പ്രസിഡന്റ് ഷമീം കരുവള്ളി, സാമൂഹ്യ പ്രവര്‍ത്തകന്‍ റഹീസ് ,അധ്യാപകരായ സി.കെ ഹസീന മുംതാസ്, എ.സീനത്ത്, സി.ജമീല, കെ.രമാദേവി, സി .പി വഹീദ, എ.പി സാലിഹ, പി.പ്രിയ, ഇ.പ്രിയങ്ക, കെ.ഷീബ എന്നിവര്‍ നേതൃത്വം നല്‍കി.