മണ്ണാര്‍ക്കാട്: തെങ്ങില്‍ കയറുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് വീ ണ് യുവാവ് മരിച്ചു.തിരുവിഴാംകുന്ന് കാപ്പുപറമ്പ് ചാച്ചിപ്പാടന്‍ വീട്ടില്‍ ഹനീഫയുടെ മകന്‍ അസ്‌കര്‍ (28) ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.

തേങ്ങയിടാന്‍ കയറുന്നതിനിടെ സമീപത്തെ റബര്‍ തൈകള്‍ക്ക് മുകളിലുണ്ടായിരുന്ന ഉണക്കപട്ട എടുത്തുമാറ്റിയതായിരുന്നു.ഇതിനിടെ വൈദ്യുതി ലൈനില്‍ പട്ട തട്ടി ഷോ ക്കേറ്റ അസ്‌കര്‍ 11 കെവി ലൈനിന് മുകളിലേക്ക് വീഴുകയും തുടര്‍ന്ന് താഴേക്ക് പതി ക്കുകയുമായിരുന്നു.

വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ അസ്‌കറിനെ നാട്ടുകാര്‍ ഓടിയെത്തി വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവിടെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികി ത്സയിലിരിക്കെയാണ് വൈകീട്ടോടെ മരണം സംഭവിച്ചത്.മണ്ണാര്‍ക്കാട് പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.അലനല്ലൂരില്‍ വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്യുന്ന അസ്‌കര്‍ ഒഴി വു സമയങ്ങളില്‍ രാവിലെ തെങ്ങു കയറാനും പോകുന്നയാളാണ്.മാതാവ്:കദീജ.ഭാര്യ: സീനത്ത്.മകന്‍: ഫാദില്‍ മുഹമ്മദ്.സഹോദരന്‍: സുല്‍ഫിക്കര്‍ അലി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!