തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ്, 2022 ജൂലൈ മുതല്‍ സെ പ്റ്റംബര്‍ വരെയും 2022 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുമുള്ള കാലയളവില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനും വാങ്ങുന്നതിനും കമ്മീഷന്‍ അംഗീകരിച്ച ഇന്ധന ചെലവിനേക്കാള്‍, ഇന്ധന വിലയിലുണ്ടായ വര്‍ധനവ് മൂലമുണ്ടായ അധികബാധ്യത, ഇന്ധന സര്‍ചാര്‍ജ്ജായി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാനുള്ള അപേക്ഷ എന്നിവ കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ മുന്‍പാകെ യഥാക്രമം 09.12.2022നും 15.02.2023നും സമര്‍പ്പിച്ചിട്ടുണ്ട്. ഈ പെറ്റീഷനുകള്‍ (OP No. 15/2023, OP No. 16/2023) കമ്മീ ഷന്റെ വെബ്‌സൈറ്റില്‍ (www.erckerala.org) ലഭ്യമാണ്. ഇതിന്മേല്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിനുള്ള പൊതു തെളിവെടുപ്പ് ഏപ്രില്‍ 12ന് രാവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഏപ്രില്‍ 11ന് ഉച്ച 12ന് മുമ്പ് പേരും വിശദവിവരങ്ങളും കമ്മീഷന്‍ സെക്രട്ടറിയെ kserc@erckerala.org എന്ന ഇ-മെയില്‍ വഴി അറിയിക്കണം. തപാല്‍ മുഖേനയും അഭിപ്രായങ്ങള്‍ രേഖപ്പെടു ത്താം. അഭിപ്രായങ്ങള്‍ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീ ഷന്‍, കെ.പി.എഫ്.സി ഭവനം, സി.വി. രാമന്‍പിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്ത പുരം 695 010 എന്ന വിലാസത്തില്‍ ഏപ്രില്‍ 12 അഞ്ചുമണി വരെ സ്വീകരിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!