മണ്ണാര്‍ക്കാട് : ബാലാവകാശ ലംഘനങ്ങളുടെയും പിഴവുകളുടെയും സംബന്ധിച്ച പരാ തികളിന്മേല്‍ വേഗത്തില്‍ പരിഹാരം കാണുന്നതിനായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഓണ്‍ലൈന്‍ കംപ്ലയിന്റ് മാനേജ്മെന്റ് സംവിധാനം ആരംഭിച്ചു.പരാതികള്‍ ഓണ്‍ലൈനായി www.childrights.kerala.gov.in ല്‍ നേരിട്ടോ www.kescpcr.kerala.gov.in online services ലിങ്ക് മുഖേനയോ കമ്മീഷനെ അറിയിക്കാം. പരാതിയോടൊപ്പം ഡിജിറ്റല്‍ തെളിവുകളും ഓണ്‍ലൈനായി അയക്കാന്‍ സംവിധാനമുണ്ട്. കംപ്ലയിന്റ് രജിസ്ട്രേ ഷന്‍ പൂര്‍ത്തിയാകുമ്പോള്‍ അപേക്ഷകന്റെ മൊബൈലില്‍ ലഭിക്കുന്ന കംപ്ലയിന്റ് നമ്പര്‍ ഉപയോഗിച്ച് പരാതിയിന്മേല്‍ കമ്മീഷന്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ അറി യാന്‍ സാധിക്കും. സിസ്റ്റത്തിലെ ഡാഷ് ബോര്‍ഡില്‍ നിന്നും പരാതി തീര്‍പ്പാക്കലുമായി ബന്ധപ്പെട്ട മുഴുവന്‍ സ്ഥിതിവിവര കണക്കും കമ്മിഷന് വിലയിരുത്തി മുന്നോട്ടു പോ കാനും സംവിധാനമുണ്ട്. ഇനി മുതല്‍ കമ്മീഷന്‍ സെക്രട്ടറിക്ക് നേരിട്ടോ തപാലിലോ ലഭിക്കുന്ന പരാതികള്‍ ഓണ്‍ലൈന്‍ കംപ്ലയിന്റ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഭാഗ മാക്കിയാകും തുടര്‍ നടപടി സ്വീകരിക്കുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!