മണ്ണാര്‍ക്കാട്: കോടതി വിധിയില്‍ തൃപ്തരല്ലെന്നും കോടതിയുടെ ഭാഗത്ത് വീഴ്ച സംഭ വി ച്ചിട്ടുണ്ടെന്നും മധുവിന്റെ അമ്മ മല്ലിയും സരസവും മാധ്യമങ്ങളോട് പറഞ്ഞു.മധു വധ ക്കേസില്‍ പ്രതികള്‍ക്കെതിരെയുള്ള മണ്ണാര്‍ക്കാട് പ്രത്യേക കോടതിയുടെ ശിക്ഷാവി ധി കേട്ട ശേഷം പ്രതികരിക്കുകയായിരുന്നു അവര്‍.പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയാനാണ് ഈ കോടതിയുള്ളത്.അങ്ങനെയെങ്കില്‍ വാ ദിയുടെ ഭാഗത്താണ് കോടതി നില്‍ക്കേണ്ടത്. ഇതുവരെ എല്ലാ കാര്യത്തിലും കോടതി യുണ്ടായിരുന്നു.എന്നാല്‍ വിധിയിലൂടെ അവസാനഘട്ടത്തില്‍ കോടതി വാദികളുടെ ഭാഗത്താണോ പ്രതികളുടെ ഭാഗത്താണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മേല്‍ ക്കോടതിയെ സമീപിക്കും.അതിന് സര്‍ക്കാരിന്റെയും മറ്റും സഹായം വേണം.രണ്ട് പ്രോസിക്യൂട്ടര്‍മാരെ നിയമിച്ചു തരാന്‍ അപേക്ഷിക്കും.അട്ടപ്പാടിയില്‍ മാനസികാ രോഗ്യ കേന്ദ്രം അനുവദിച്ച് തരാനും ആവശ്യപ്പെടും.നീതി തേടി സുപ്രീം കോടതി വരെ പോകും.നീതി വാങ്ങിയെ മടങ്ങൂ.പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും വീഴ്ച സംഭവി ച്ചിട്ടില്ലെന്നും കേരളം ഒട്ടാകെ ഒപ്പമുണ്ടെന്ന വിശ്വാസത്തില്‍ മുന്നോട്ട് പോകുമെന്നും മല്ലിയും സരവും പറഞ്ഞു.
