മണ്ണാര്‍ക്കാട്: വിവിധതരം വെല്ലുവിളികള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സേവന ങ്ങള്‍ ഉറപ്പാക്കുന്ന മിത്ര 181 ഹെല്‍പ്പ്ലൈനും കുട്ടികള്‍ക്കായുള്ള 1098 ഹെല്‍പ്പ് ലൈ നും വിപുലപ്പെടുത്തുന്നു. വലിയ രീതിയിലുള്ള മാറ്റമാണ് വിഭാവനം ചെയ്തിരിക്കുന്നത്. അത്യാവശ്യ കോളുകളാണ് വരുന്നതെങ്കില്‍ അടിയന്തരമായി പോലീസിലേക്ക് നേരിട്ട് കണക്ട് ചെയ്യാനുള്ള സംവിധാനമുണ്ടാകും.ജില്ലാതലത്തിലും വികേന്ദ്രീകൃതമായി സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

വനിത ശിശുവികസന വകുപ്പ് ജില്ലാതല ഓഫീസര്‍മാരുടെ പദ്ധതി പ്രവര്‍ത്തന അവ ലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.എല്ലാ മാസവും ജില്ലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലത്തില്‍ നേരിട്ട് അവലോകനം ചെയ്യും. നട പ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസന പദ്ധതികളുടേയും സ്‌കീമുകളുടേയും പുരോ ഗതി നേരിട്ട് വിലയിരുത്തുന്നതാണ്. പ്രായം കുറഞ്ഞ വകുപ്പാണെങ്കിലും ജനങ്ങള്‍ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന വകുപ്പാണ് വനിതാ ശിശുവികസനം. ഏറ്റവും കരുതലും ക്ഷേമവും ഉറപ്പാക്കേണ്ടത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായതിനാല്‍ വനിതാ ശിശുവി കസന വകുപ്പ് കുട്ടികളുടേയും സ്ത്രീകളുടേയും ആശ്രയ കേന്ദ്രമായി മാറണം. ആപ ത്തുണ്ടായാല്‍ പെട്ടെന്ന് ആശ്രയിക്കാവുന്ന ഇടമായി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മാറണം.

വനിത ശിശുവികസന വകുപ്പിലെ സീനിയര്‍ സൂപ്രണ്ട് മുതല്‍ യൂണിറ്റ് ഓഫീസര്‍മാര്‍ വരെ ഫീല്‍ഡ്തലത്തില്‍ സന്ദര്‍ശനം നടത്തി എത്രമാത്രം നേട്ടങ്ങള്‍ കൈവരിച്ചുവെന്ന് വിലയിരുത്തണം. പഞ്ചിംഗ് കൃത്യമായി നടപ്പാക്കണം. വനിത ശിശുവികസന വകു പ്പിന്റെ എല്ലാ ഓഫീസുകളും സമയബന്ധിമായി ഇ-ഫയലിലേക്ക് മാറ്റണം. ഡയറക്ടറേറ്റി ല്‍ പൂര്‍ണ തോതില്‍ ഇത് നടപ്പാക്കണം. നിര്‍മ്മാണം നടന്നുവരുന്ന 191 സ്മാര്‍ട്ട് അങ്കണ വാടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. അങ്കണവാടികളിലെ വൈദ്യുതീക രണം നല്ലരീതിയില്‍ നടന്നു വരുന്നു. വൈദ്യുതി ലഭ്യമാക്കാന്‍ സാധിക്കാത്ത 130 അങ്ക ണവാടികളില്‍ കെ.എസ്.ഇ.ബിയുടെ സഹായത്തോടെ സോളാര്‍ പാനല്‍ സ്ഥാപിക്കും.

നിര്‍ഭയ പദ്ധതി എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കാനുള്ള നടപടി സ്വീകരിക്കും. അവധിക്കാലത്ത് സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ സേവനം നല്ല രീതിയില്‍ വിനിയോഗി ക്കണം. ഇത് കൃത്യമായി നിരീക്ഷിക്കണം. സ്‌കൂള്‍ ആരോഗ്യ പദ്ധതി സാക്ഷാത്ക്കരി ക്കാന്‍ സര്‍ക്കാര്‍ വലിയ ഇടപെടല്‍ നടത്തിവരുന്നു. അതില്‍ വനിതാ ശിശുവികസന വകുപ്പിന് വലിയ പ്രാധാന്യമുണ്ട്. എല്ലാ സര്‍ക്കാര്‍ ഹോമുകളിലും കളിസ്ഥലങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!