കോട്ടോപ്പാടം: എല്‍.എസ്.എസ്, യു.എസ്.എസ് സ്കോളര്‍ഷിപ്പ് പരീക്ഷക്ക് തയ്യാറെടു ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി കേരളാ സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് (കെ.എസ്.ടി.യു) സംസ്ഥാന വ്യാപകമായി ഉപജില്ലാ തലങ്ങളില്‍ മാതൃകാ പരീക്ഷ സംഘടിപ്പിച്ചു. കോ ട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന മണ്ണാര്‍ക്കാട് ഉപ ജില്ലാതല പരീക്ഷ വിദ്യാര്‍ഥികളുടെ പങ്കാളിത്തം കൊണ്ടും സംഘാടന മികവിലും ശ്രദ്ധേയമായി. എല്‍.എസ്.എസ്,യു.എസ്.എസ് വിഭാഗങ്ങളിലായി ആയിരത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. കെ.എസ്.ടി.യു സംസ്ഥാന ട്രഷറര്‍ ഹമീദ് കൊമ്പത്ത് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ഇ.ആര് അലി അധ്യക്ഷനായി. മുന്‍ സംസ്ഥാന പ്രസിഡന്റ് കരീം പടുകുണ്ടില്‍, സംസ്ഥാന സെക്രട്ടറി സിദ്ദീഖ് പാറോ ക്കോട്, സി.എച്ച് സുല്‍ഫിക്കറലി, കെ.എ മനാഫ്, സി.പി.ഷിഹാബുദ്ദീന്, സലീം നാലക ത്ത്, കെ.എം സാലിഹ, കെ.ജി മണികണ്ഠന്, സ്കൂള്‍ മാനേജര്‍ റഷീദ് കല്ലടി, പ്രിന്‍സിപ്പ ല്‍ എം.പി സാദിഖ്, പ്രധാനാധ്യാപകന് പി.ശ്രീധരന് പ്രസംഗിച്ചു. ഐ.ടി വിങ് കണ്‍വീ നര് ഹാരിസ് കോലോതൊടി, ലെഫ്റ്റനന്റ് പി.ഹംസ, ടി.പി മന്‍സൂര്‍, കെ. യൂനുസ് സലീം, കെ. നൗഫല്‍, യു.ഷംസുദ്ദീന്, കെ.എം മുസ്തഫ, പി.അബ്ദുല്‍നാസര്‍, പി.സലീം, എം.സബിത, കെ.എ മുബീന, കെ.സീന, നിഷ തുടങ്ങിയവര്‍ നേതൃത്വം നല്കി. പരീ ക്ഷയില്‍ മികച്ച വിജയം നേടുന്നവര്‍ക്ക് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപ ഹാരങ്ങള്‍ നല്കി അനുമോദിക്കും.
![](http://unveilnewser.com/wp-content/uploads/2023/03/45x10-2-1-1050x252.jpg)