തിരുവനന്തപുരം:വന്യജീവി ആക്രമണം നിരന്തരമായി അനുഭവപ്പെടുന്ന മേഖലകളില്‍ പ്രത്യേക ടീമുകള്‍ രൂപീകരിച്ചുകൊണ്ട് അഞ്ച് വനം സര്‍ക്കിളുകളിലും ഉത്തരവ് പുറ പ്പെടുവിച്ചതായി വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.വന്യജീവി ആക്രമ ണം സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പരിഹരിക്കുന്നതിനുമായി വനം വകുപ്പിന്റെ സര്‍ക്കിള്‍ തലങ്ങളിലെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരെ നോ ഡല്‍ ഓഫീസര്‍മാരായി നിയമിച്ച് കഴിഞ്ഞ ഡിസംബറില്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെ ടുവിച്ചിരുന്നു. ഈ നോഡല്‍ ഓഫീസര്‍മാരാണ് മന്ത്രി എ.കെ.ശശീന്ദ്രന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ഇപ്പോള്‍ സ്‌പെഷ്യല്‍ ടീമുകള്‍ രൂപീകരിച്ചത്.

നോര്‍ത്തേണ്‍ സര്‍ക്കിളിന് കീഴില്‍ കണ്ണൂര്‍ ഡിവിഷനിലെ ആറളം, സൗത്ത് വയനാട് ഡിവിഷനിലെ പുല്‍പ്പള്ളി, നോര്‍ത്ത് വയനാട് ഡിവിഷനിലെ തിരുനെല്ലി, കാസര്‍ ഗോഡ് ഡിവിഷനിലെ പാണ്ടി എന്നീ ഹോട്ട് സ്‌പോട്ടുകളിലാണ് പ്രത്യേക ടീമുകളെ നിയോഗിച്ചിട്ടുള്ളത്.ഈസ്റ്റേണ്‍ സര്‍ക്കിളിന് കീഴില്‍ നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷനിലെ ഇടക്കോട്, മണ്ണാര്‍ക്കാട് ഡിവിഷനിലെ പുതൂര്‍ പ്രദേശം, പാലക്കാട് ഡിവിഷനിലെ വാളയാര്‍ എന്നിവയാണ് ഹോട്ട്‌സ്‌പോട്ടുകള്‍.സെന്‍ട്രല്‍ സര്‍ക്കിളിന് കീഴില്‍ തൃശൂര്‍ ഡിവിഷനിലെ വാഴാനി, പട്ടിക്കാട്, ചാലക്കുടി ഡിവിഷനിലെ പാലപ്പിള്ളി പ്രദേശം, മലയാറ്റൂര്‍ ഡിവിഷനിലെ മണികണ്ഠന്‍ചാല്‍, വാടാട്ടുപാറ, കണ്ണിമംഗലം, വാവേലി എന്നിവയാണ് ഹോട്ട്‌സ്‌പോട്ടുകള്‍.

ഹൈറേഞ്ച് സര്‍ക്കിളിന് കീഴില്‍ മൂന്നാര്‍, പീരുമേട്, കട്ടപ്പന എന്നിവിടങ്ങളിലാണ് ടീം പ്രവര്‍ത്തിക്കുക.സതേണ്‍ സര്‍ക്കിളില്‍ തിരുവനന്തപുരം ഡിവിഷനിലെ പാലോട്, തെന്മല ഡിവിഷനിലെ ആര്യങ്കാവ്, റാന്നി ഡിവിഷനിലെ തണ്ണിത്തോട് എന്നിവിടങ്ങ ളിലാണ് സ്‌പെഷ്യല്‍ ടീമുകള്‍ രൂപീകരിച്ചത്.ഹോട്ട്‌സ്‌പോട്ടുകളായി കണ്ടെത്തിയ സ്ഥലങ്ങള്‍ ആസ്ഥാനമാണെങ്കിലും വന്യജീവി ആക്രമണം ഉണ്ടാകുന്ന സമീപ പ്രദേശ ത്തെ എല്ലാ മേഖലകളിലും സംഘം പ്രവര്‍ത്തിക്കുന്നതാണ്.പ്രത്യേക സംഘത്തില്‍ ഡി. എഫ്.ഒ ആയിരിക്കും ടീം ലീഡര്‍. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, റേഞ്ച് ഓഫീസര്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീ സര്‍മാര്‍, വാച്ചര്‍മാര്‍ എന്നിവര്‍ അംഗങ്ങളാണ്.

വൈല്‍ഡ് ലൈഫ് വിഭാഗത്തിന് പുറമെ സോഷ്യല്‍ ഫോറസ്ട്രിയിലെയും ടെറിട്ടോറി യല്‍ വിഭാഗത്തിലെയും ജീവനക്കാരെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് ടീം രൂപീക രിച്ചിട്ടുള്ളത്. വന്യജീവി ആക്രമണം നേരിടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് മറ്റു വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ അംഗങ്ങളുള്ള ടീം രൂപീകരിച്ചത് എന്നും മന്ത്രി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!