മണ്ണാര്‍ക്കാട്: വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന വീട്ടമ്മയുടെ താലിമാല ഉള്‍പ്പടെ ഒമ്പത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു.11,000 രൂപയും അപഹരിക്കപ്പെട്ടു. മുനി സിപ്പല്‍ ബസ് സ്റ്റാന്റിന് സമീപം പെരിഞ്ചോളം റോഡില്‍ പാലത്തിങ്കല്‍ പി ഹംസയുടെ വീട്ടിലാണ് കവര്‍ച്ച അരങ്ങേറിയത്.ബുധനാഴ്ച പുലര്‍ച്ചെ 3.45നും നാലിനും ഇടയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു.ഹംസയുടെ ഭാര്യ മുബീനയുടെ കഴുത്തിലണിഞ്ഞി രുന്ന ആറ് പവന്റെ സ്വര്‍ണമാല,അലമാരയിലുണ്ടായിരുന്ന വള,മകളുടെ കഴുത്തിലു ണ്ടായിരുന്ന മാല,ഹംസയുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന 8000 രൂപ, പേഴ് സില്‍ സൂക്ഷിച്ചിരുന്ന 3000 രൂപയുമാണ് അപഹരിക്കപ്പെട്ടത്.രണ്ട് നിലയുള്ള വീടിനോട് ചേര്‍ന്നുള്ള വാടക ക്വാര്‍ട്ടേഴ്‌സിന് മുകളില്‍ നിന്നും ചെറിയ കോണി ഉപയോഗിച്ച് മോ ഷ്ടാക്കള്‍ സണ്‍ഷേഡിലെത്തുകയും ഇവിടെ നിന്ന് കോണിപ്പടിക്ക് മുകളിലുള്ള വെന്റി ലേറ്ററിലൂടെ ഇറങ്ങിയുമാണ് വീടിന് അകത്തേക്ക് പ്രവേശിച്ചിരിക്കുന്നത്.ഒന്നിലധികം പേര്‍ സംഘത്തിലുണ്ടായിരുന്നതായാണ് അനുമാനിക്കുന്നത്.വിവരമറിയിച്ച് പ്രകാരം എസ് ഐ വിവേകിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി പരിശോധന നടത്തി. ഷൊ ര്‍ണൂരില്‍ നിന്നും ഡോക് സ്‌ക്വാഡും പാലക്കാട് നിന്നും വിരലടയാള വിദഗ്ദ്ധരുമെത്തി തെളിവുകള്‍ ശേഖരിച്ചു.ഡോഗ് സ്‌ക്വാഡിലെ ലിന്റ എന്ന നായ അരകുര്‍ശ്ശി-കുന്തിപ്പുഴ ബൈപ്പാസ് റോഡ് വരെ മണം പിടിച്ചെത്തിയിട്ടുണ്ട്.അന്വേഷണം ഊര്‍ജ്ജിതമാക്കിയ തായി എസ് ഐ വിവേക് അറിയിച്ചു.