അലനല്ലുര്‍:കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ ക്കെതിരെ പാലക്കാട് ജില്ലാ കോണ്‍ഗ്രസ് പ്രസിഡണ്ട് വി.കെ. ശ്രീകണ്ഠന് എംപി നയിക്കുന്ന ദേശ സുരക്ഷാ യാത്രയ്ക്ക് മണ്ണാര്‍ക്കാട് അലനല്ലൂരില്‍ വച്ച് സ്വീകരണം നല്കി.കെപിസിസി വൈസ് പ്രസി ഡണ്ട് സി പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു .ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വി വി ഷൗക്കത്തലി അധ്യക്ഷനായി. കെപിസിസി ജനറല്‍ സെക്രട്ടറി സി ചന്ദ്രന് ജില്ലാ കോണ്‍ഗ്രസ് ഭാരവാഹികളായ പി. വി രാജേഷ്,അഹമ്മദ് അഷ്റഫ്,പി.ആര്.സുരേഷ്,അച്യുതന് നായര്‍, ഷിബു സിറിയക്ക്,പി.സി.ബേബി, സി.ബാലന് ,നന്ദപാലന്‍ എന്നിവര്‍ സംസാരിച്ചു.