മണ്ണാര്‍ക്കാട്:ആല്‍ത്തറ മണ്ണത്ത് മാരിയമ്മന്‍ കോവിലില്‍ അഷ്ട ബന്ധ ന മഹാകുംഭാഭിഷേക ചടങ്ങുകള്‍ക്ക് തുടക്കമായി.ജനുവരി 29 മുതല്‍ 31 വരെയാണ് കുംഭാഭിഷേക ചടങ്ങുകള്‍ ചിറ്റൂര്‍ തെക്കേ ഗ്രാമം ശിവാഗമപ്രവീണം എസ് ചിദംബര ശിവാചാര്യരുടെ കാര്‍മ്മിക ത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.ഇന്ന് പുലര്‍ച്ചെ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.തുടര്‍ന്ന് വിശേ ഷാല്‍ പൂജകള്‍ നടന്നു. വൈകീട്ട് മുളപാലിക കൊണ്ട് വരലുണ്ടാകും. ജനുവരി 30ന് എട്ട് മണിക്ക് യാഗപൂജ നടക്കും.തുടര്‍ന്ന് വിശേഷാല്‍ പൂജകളുണ്ടാകും.വൈകീട്ട് മഹാദീപാരാധനയുമുണ്ടാകും.ജനുവരി 31ന് രാവിലെ 9.30നും 10.30 മണിക്കുള്ളില്‍ ഗോപുര കലശത്തിനും മാരിയമ്മയ്ക്കും പരിവാര ദൈവങ്ങള്‍ക്കും മഹാകുംഭാഭിഷേകം നടക്കും.തുടര്‍ന്ന് ദശദര്‍ശനം,മഹാഭിഷേകം,മഹാദീപാരാധന,പ്രസാദ വിതരണം,അന്നദാനം എന്നിവ നടക്കുമെന്ന്് മണ്ണത്ത് മാരിയമ്മന്‍ കോവില്‍ കമ്മിറ്റി ഭാരവാഹികളായ ടിഎന്‍ ശിവരാജു,കെ ബാല കൃഷ്ണന്‍, വി രാമസ്വാമി, എല്‍ മോഹന്‍ദാസ്,ടി എം അര്‍ജുനന്‍,സി ഭാസ്‌കരന്‍,എ രമേഷ്,വി രാധാകൃഷ്ണന്‍,കെ രഘുനാഥന്‍,എന്‍ രാജന്‍, എം സതീഷ് എന്നിവര്‍ അറിയിച്ചു.