അലനല്ലൂർ: അലനല്ലൂർ ഗവ.ആശുപത്രിയിൽ നിന്നും മാല മോഷ്ടി ക്കുന്നതിനിടെ രണ്ട് തമിഴ് യുവതികളെ നാട്ടുകാർ പിടികൂടി. ചൊവ്വാഴ്ച രാവിലെ പത്തര മണിയോടെയാണ് സഭവം. ഡോക്ടറുടെ പരിശോധനക്ക് ശേഷം മരുന്ന് വാങ്ങിക്കുന്നതിനായി ക്യൂ നിൽക്കുന്നതിനിടയിൽ അലനല്ലൂർ നെന്മിനിശേരിയിലെ മേലേ കളയൻ ഹംസയുടെ ഭാര്യ കദീജയുടെ മൂന്ന് പവനോളം വരുന്ന സ്വർണ്ണമാല പിൻഭാഗത്ത് ഉണ്ടായിരുന്ന തമിഴ് സ്ത്രീകൾ മോഷ്ടി ക്കാൻ ശ്രമിക്കുകയായിരുന്നു. കദീജ ബഹളം വെച്ചതോടെ യുവതികൾ അൽപം ഓടിയെങ്കിലും നാട്ടുകാർ പിടികൂടി. തമിഴ്നാട് മധുര സ്വദേശികളായ കാവ്യ (25), അപർണ്ണ (27) എന്നിവരെയാണ് പിടി കൂടിയത്. ഉടനെ സ്ഥലത്തെത്തിയ നാട്ടുകൽ പൊലീസിന് ഇവരെ കൈമാറി. കദീജ പരാതിപ്പെടാത്തതിനെ തുടർന്ന് ഇവരെ വിട്ടയച്ച തായി പൊലീസ് പറഞ്ഞു. പിടിക്കപ്പെട്ട യുവതികളുടെ കയ്യിൽ ഒ.പി ടിക്കറ്റോ മറ്റു രേഖകളോ ഇല്ലാത്തത് മോഷണ സംഘമാണെന്ന് തെളിയിക്കുന്നതായി പിടികൂടിയവർ പറഞ്ഞു. ഇവർ മാല മോഷണ സംഘത്തിൽ ഉൾപ്പെട്ട സ്ത്രീകളാണെന്ന് പൊലീസും പറഞ്ഞു.