നെന്മാറ: ബ്ലോക്ക് പഞ്ചായത്ത് 2019- 20 സാമ്പത്തികവര്‍ഷം വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നെന്മാറ സാമൂഹികാരോഗ്യ കേന്ദ്ര ത്തില്‍ നിര്‍മ്മിക്കുന്ന വനിതാ കാന്റീനിന്റെയും മുലയൂട്ടല്‍ കേന്ദ്രത്തിന്റെയും സാനിറ്ററിയുടെയും പ്രവര്‍ത്തനോദ്ഘാടനം കെ.ബാബു എം.എല്‍.എ നിര്‍വഹിച്ചു. നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തെ സ്പെഷ്യാല്‍റ്റി കേഡറായി ഉയര്‍ത്താനുള്ള ഇടപെടലു കള്‍ നടത്തുമെന്ന് കെ.ബാബു എം.എല്‍.എ പറഞ്ഞു. സി.എച്ച്.സി കാഷ്വാല്‍റ്റി കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തി ല്‍ പൂര്‍ത്തീകരിച്ച് ഉടന്‍ തുറന്നു നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
വനിത ഘടക പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന വനിതാ കാന്റീനിന്റെയും മുലയൂട്ടല്‍ കേന്ദ്രത്തിന്റെയും സാനിറ്ററി യുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി30 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്പി .വി.രാമകൃഷ്ണന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായ ത്ത് വൈസ് പ്രസിഡണ്ട് ലത പരമേശ്വരന്‍, നെന്മാറ ഗ്രാമപഞ്ചായ ത്ത് വൈസ് പ്രസിഡണ്ട് പുഷ്പലത എം. ആര്‍ .നാരായണന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങള്‍, മെമ്പര്‍മാര്‍, സി.എച്ച്.സി സൂപ്രണ്ട് ഡോ. എം. ഹസീന, മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.